മൊഴിമാറ്റി തമിഴകത്തെത്തുന്ന നയന്‍താര ചിത്രം ‘ശ്രീരാമരാജ്യ’ത്തെ തകര്‍ക്കാന്‍ അണിയറ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയ സമയത്തു തന്നെ സീതയായി നയന്‍താരയെ കാസ്റ്റ് ചെയ്തതിനെതിരെ പലരും രംഗത്തു വന്നിരുന്നു.
പാതിവ്രത്യത്തിന്റെ മൂര്‍ത്തീരൂപമായ സീതയെ അവതരിപ്പിയ്ക്കാനായി ഗ്ലാമര്‍ നടിയെ തിരഞ്ഞെടുത്തതായിരുന്നു ഇവരെ പ്രകോപിപ്പിച്ചത്. റംലത്ത്-പ്രഭുദേവ ബന്ധം പിരിച്ച നയന്‍താരയ്ക്ക് സീതയെ അവതരിപ്പിയ്ക്കാനുള്ള യോഗ്യത ഇല്ലെന്നും ഇവര്‍ പറയുന്നു.
ഇക്കാര്യം തമിഴ് മാധ്യമങ്ങളിലും ചര്‍ച്ചാവിഷയമായിരുന്നു. സീതയാവാന്‍ നയന്‍സ് യോഗ്യയാണോ എന്ന തരത്തിലുള്ള ലേഖനങ്ങള്‍ സിനിമയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ പ്രസിദ്ധീകരിയ്ക്കപ്പെട്ടവയാണെന്ന് ചിത്രവുമായി ബന്ധപ്പെട്ടവര്‍ ആരോപിയ്ക്കുന്നു.
എന്തായാലും വിവാദങ്ങളെ അതിജീവിച്ച് ശ്രീരാമരാജ്യം കോളിവുഡില്‍ കോടികള്‍ വാരുമെന്നാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ പ്രതീക്ഷിയ്ക്കുന്നത്.അന്‍പത് കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ചിത്രത്തില്‍ ശ്രീരാമനായി അഭിനയിച്ചിരിയ്ക്കുന്നത് പഴയ ഇതിഹാസ നടന് എന്‍ ടി രാമറാവുവിന്റെ മകന് രാമകൃഷ്ണയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല