ബോളിവുഡ് താരം അമീര്‍ ഖാന്റെ പ്രൊഡക്ഷന്‍ കമ്പനി നിര്‍മിക്കുന്ന ടെലിവിഷന്‍ ഷോയുടെ സെറ്റില്‍ തീപിടുത്തം. സ്വകാര്യ ചാനലില്‍ ഉടന്‍ സംപ്രേക്ഷണം ആരംഭിക്കാനിരിക്കുന്ന ഷോയുടെ സെറ്റിലാണ് തീപിടുത്തമുണ്ടായത്. മധ്യപ്രദേശിലെ മലാദില്‍ രാത്രിയാണ് സംഭവം. നാലു ഫയര്‍എഞ്ചിനുകള്‍ എത്തി തീയണച്ചതായും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. നിര്‍മാണം പൂര്‍ത്തിയായിട്ടില്ലാത്ത സെറ്റിലാണ് തീപിടുത്തമുണ്ടായതെന്നും സംഭവസമയത്ത് തൊഴിലാളികള്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
സെറ്റ് ഭാഗികമായി കത്തിനശിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ നാശനഷ്ടം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അമീര്‍ ഖാന് ചൊവ്വാഴ്ച രാവിലെ ഇവിടം സന്ദര്‍ശിക്കും. രാത്രി തന്നെ അമീര്‍ ഖാന് സ്ഥലത്തെത്തിയെങ്കിലും അദ്ദേഹത്തോടു മടങ്ങിപ്പോകാന്‍ രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്കിയ പോലീസ് നിര്‍ദ്ദേശിക്കുകയായിരുന്നു. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല