ഇന്ത്യന്‍ വംശജന്‍ കൊളാരിന്റെയും ഭാര്യയുടെയും കൊലപാതക കേസില്‍ പിടിയിലായ ആളെ കോടതിയില്‍ ഹാജരാക്കിയതിനു ശേഷം പ്രതിയെ റിമാന്‍ഡ് ചെയ്തു. ലിത്വാനിയക്കാരനായ റിംവിഡസ് ലിയോരന്കാസ് (37) ആണ് ബര്‍മിംഗ്ഹാം മജിസ്ട്രേട്ടിന് മുന്‍പില്‍ കൊലപാതകകുറ്റത്തിന് ഹാജരാക്കപ്പെട്ടത്. കഴിഞ്ഞ ജനുവരി 11നാണ് അവതാര്‍ കൊളാരിന്റെയും(62) അദ്ദേഹത്തിന്റെ ഭാര്യ കാരോളിന്റെയും(58) മൃതദേഹങ്ങള്‍ ഡിക്ടടീവ് കോണ്‍സ്റ്റബിള്‍ ആയ മകന്‍ ജേസന്‍ വീട്ടില്‍ നിന്നും കണ്ടെത്തിയത്.
നാല് മക്കളും എട്ടു പേരമക്കളും ഉണ്ടായിരുന്ന ഇവരുടേത് നാല്പതു വര്ഷം നീണ്ട സന്തോഷകരമായ ദാമ്പത്യമായിരുന്നു. പ്രതിയെ മെയ് വരെയാണ് റിമാന്‍ഡ് ചെയ്തിട്ടുള്ളത്. അതേസമയം ഈ മുപ്പത്തിയെഴുകാരന്‍ പ്രതിവാദത്തിനായിട്ടല്ല ബര്‍മിംഗ്ഹാം ക്രൌണ്‍ കോടതിയില്‍ ഹാജരാക്കപ്പെട്ടത് മറിച്ച് വെറും പതിനഞ്ച് മിനിറ്റ് സമയത്തില്‍ തന്റെ പേര് മറ്റു വിവരങ്ങള്‍ എന്നിവ ഉറപ്പിക്കുന്നതിനാണ് ഹാജരാക്കപ്പെട്ടത്. ബര്‍മിംഗ്ഹാമിലെ വിന്‍സണ്‍ ഗ്രീന്‍ ബൂത്ത് സ്ട്രീറ്റ നിവാസിയാണ് ലിയോര്‍ന്കാസ്.
പോസ്റ്റ്‌മാര്ട്ടം റിപ്പോര്‍ട്ടില്‍ ദമ്പതികള്‍ ഭീകരമായ ക്ഷതം തലയില്‍ ഏറ്റതിനാലാണ് മരണപ്പെട്ടത് എന്ന് വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച്ചയാണ് ലിയോര്‍ന്കാസ് അറസ്റ്റിലായത്. ഈ ഇരട്ടകൊലപാതകത്തിന്റെ പേരില്‍ അറസ്റ്റിലാകുന്ന മൂന്നാമനാണ് ഇദ്ദേഹം. ഇദ്ദേഹത്തെ വീണ്ടും മെയ് 25 നു കോടതിയില്‍ ഹാജരാക്കും. അന്ന് പ്രതിവാദത്തിനായി അദ്ദേഹത്തിന് അവസരം ലഭിക്കും. പിന്നീട് ആഗസ്റ്റ് 25നു ട്രയല്‍ നടക്കും.
കഴിഞ്ഞ ആഴ്ചയില്‍ നാല്പത്തൊന്നുകാരനായ ഒരുവനെ ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു. പിന്നീട് ഒരു ഇരുപതിനാലുകാരനെ അറസ്റ്റുചെയ്തു ജാമ്യത്തില്‍ വിടുകയും ചെയ്തു. ഒരു ചാരിറ്റി കൊലപാതകികളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പതിനായിരം പൌണ്ട് പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. അതിനു ശേഷം മികച്ച പ്രതികരണമാണ് എല്ലായിടങ്ങളില്‍ നിന്നും പോലീസിനു ലഭിച്ചത്. അതിനു ശേഷമാണ് ഈ അന്വേഷണത്തിന് പെട്ടെന്ന് തന്നെ തുമ്പ് വന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല