കുട്ടികളുടെ ബുദ്ധിവികാസം കുറഞ്ഞുകൊണ്ടിരിക്കുന്നു. പലര്‍ക്കും ചെറിയ തുകകള്‍ കൂട്ടുന്നതിനു കാല്‍ക്കുലേറ്റര്‍ ആവശ്യമാണിപ്പോള്‍. പത്തിനും പന്ത്രണ്ടിനും ഇടയിലുള്ള കുട്ടികള്‍ക്കാണ് ഈ പ്രശ്നം. ഒരു റിപ്പോര്‍ട്ട് പറയുന്നു പല പ്രൈമറി സ്കൂളിലും കുട്ടികള്‍ക്ക് വാക്കുകള്‍ ഉച്ചരിക്കാന്‍ കഴിയാതെയും തുകകള്‍ കൂട്ടാനും കുറയ്ക്കുവാനും കഴിയാത്തതിനാല്‍ പഠനം വേണ്ടെന്നു വയ്ക്കുന്നു. മൂന്നിലോരാള്ക്ക് ഹരിക്കുവാന് അറിയില്ല. രണ്ടിലോരാള്ക്ക് ഗ്രാമറിന്റെ അടിസ്ഥാനങ്ങള്‍ ഉണ്ടാകില്ല.
ഇപ്പോഴത്തെ മാതാപിതാക്കള്‍ പത്തു മിനിട്ടിനെക്കാള് കുറവാണ് ഈ കാര്യങ്ങള്‍ക്കായി കുട്ടികള്‍ക്കൊപ്പം ചിലവഴിക്കുന്നത്. നടത്തിയ സര്‍വേയില്‍ മൂന്നില്‍ ഒന്നിനേക്കാള്‍(27%) അധികം കുട്ടികള്‍ക്കും ചെറിയ തുകകള്‍ കൂട്ടാന്‍ കഴിയുന്നില്ല എന്നത് കണ്ടെത്തി. അഞ്ചില്‍ ഒരാള്‍ക്ക്(22%) ചില ഇംഗ്ലീഷ് വാക്കുകള്‍ തിരിച്ചറിയാന്‍ സാധിച്ചില്ല. പത്തില്‍ നാലാള്‍ക്കു (42%) സെക്രട്ടറി എന്ന് കൃത്യമായി ഉച്ചരിക്കാന്‍ സാധിച്ചില്ല. 36% പേര്‍ക്ക് ഹരിക്കാന്‍ അറിയില്ല.
നാല്പത്തിയെട്ടു ശതമാനം മാതാപിതാക്കളും അതെ വയസില്‍ കണക്കില്‍ തങ്ങളുടെ മക്കളെക്കാളും മികച്ചതായിരുന്നു തങ്ങള്‍ എന്ന് പറഞ്ഞു. 36% പേര്‍ക്ക് മക്കള്‍ ഇംഗ്ലീഷില്‍ തങ്ങളെക്കാള്‍ ഏറെ പിറകിലാണ് എന്നാണഭിപ്രായം. ഇതിനെല്ലാം കാരണം കുട്ടികള്‍ക്ക് മാതാപിതാക്കളില്‍ നിന്നും ശ്രദ്ധ കിട്ടുന്നില്ല എന്നത് തന്നെയാണ്. 59%മാതാപിതാകളും തങ്ങളുടെ മക്കളുടെ കൂടെ ഒരു മണിക്കൂറില്‍ കുറവ് ചിലവഴിക്കുന്നവരാണ്. ആയിരം കുട്ടികളിലും അവരുടെ മാതാപിതാക്കളിലുമാണ് ഈ സര്‍വേ നടത്തിയത്. പത്തിനും പന്ത്രണ്ടിനും ഇടയിലുള്ള കുട്ടികളെ നാം ശ്രദ്ധികെണ്ടതിന്റെ ആവശ്യകത ഈ സര്‍വേ വെളിപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല