എത്ര ശമ്പളം കിട്ടിയാലും അതൊന്നും കുട്ടികളുടെ ചിലവിനു തികയില്ല.വളര്‍ന്നു കൊണ്ടിരിക്കുന്ന അവര്‍ക്ക് നാലാഴ്ച്ചകൂടുമ്പോള് വസ്ത്രങ്ങള്‍ മാറ്റേണ്ടി വന്നേക്കും.സ്കൂള്‍ ട്രിപ്പ് ,മ്യൂസിക് ക്ലാസ് അങ്ങിനെ എന്തൊക്കെ ചിലവുകളാണ്. ലിവര്‍പൂള്‍ വിക്ടോറിയ ഇന്‍ഷുറന്‍സ്കാരുടെ കണക്കില്‍ ശരാശരി 210,000 പൌണ്ട് ഒരു കുട്ടിയെ ഇരുപത്തിയൊന്നു വയസുവരെ വളര്‍ത്തിയെടുക്കാന്‍ ചിലവാകുന്നുണ്ട്. ചിലവാക്കരുത് എന്നല്ല ഇതിനര്‍ത്ഥം എന്നാല്‍ അനാവശ്യമായ ചിലവ് പലപ്പോഴും പാഴാണ്. എന്നാല്‍ ഫലപ്രദമായ രീതിയില്‍ നിങ്ങളുടെ കുട്ടികള്‍ക്കായി പണം ചിലവഴിക്കാനിതാ ഏതാനും വഴികള്‍.
ക്രെഡിറ്റില്‍ ഒന്നും വാങ്ങാതിരിക്കുക
കുട്ടി ജനിക്കുന്നതിനു മുന്‍പ് തന്നെ കുട്ടികള്‍ക്കാവശ്യമുള്ള എല്ലാം മാതാപിതാക്കള്‍ വാങ്ങി കരുതിവക്കും. ഇത് ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സാമ്പത്തികപ്രശ്നങ്ങളിലേക്ക് മാതാപിതാക്കളെ തള്ളിയിടാറുണ്ട്. ക്രെഡിറ്റില്‍ സാധനങ്ങള്‍ വാങ്ങുന്നത് പലപ്പോഴും പലിശ അമിതമായി ഈടാക്കുവാനുള്ള ബാങ്കുകളുടെ തന്ത്രമാണ്. സാധാരണ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിന് പകരം കുട്ടികള്‍ക്കുമാത്രമായി സാധനങ്ങള്‍ വില്‍ക്കുന്ന കടകളില്‍ നിന്നും വാങ്ങുക.
അമിതമായി കുട്ടികളുടെ കിറ്റിനായി പണം ചിലവഴിക്കാതിരിക്കുക
ആദ്യമായി കുട്ടി ജനിക്കുമ്പോള്‍ അവനു വേണ്ടി എന്ത് തന്നെ ചിലവഴിച്ചാലും നമുക്ക് മതിയാകുകില്ല. നമ്മള് ഇത് വരെ വാങ്ങിയിട്ടില്ലാത്ത സുഖസൌകര്യങ്ങള്‍ കുഞ്ഞിനുവേണ്ടി ഒരുക്കാന്‍ ആരായാലും ഉത്സാഹം കാണിക്കും.അടിസ്ഥാനപരമായി കുട്ടിക്ക് കിടക്കാന്‍ ഇടം, പാല് കൊടുക്കുവാന്‍ കുപ്പി, നാപ്പീസ്, ഒരു കാര്‍ സീറ്റ്, കുറച്ച് വസ്ത്രങ്ങള്‍ പിന്നെ ഏതാനും കളിപ്പാട്ടങ്ങള്‍ ഇത്രയും മതിയാകും.
പോക്കറ്റ്മണിയായി അധികം പണം നല്‍കാതിരിക്കുക
കണക്ക് പ്രകാരം ഒരു കുട്ടിക്ക് ശരാശരി 6.25 പൌണ്ട് ആഴ്ച്ചയില്പോക്കറ്റ് മണിയായി ലഭിക്കുന്നുണ്ട്. അതായത് ഒരു വര്‍ഷം 325 പൌണ്ട് ഇത് മാതാപിതാകളുടെ തന്നെ ശബളത്തില്‍ നിന്നാണ് എന്നാലോച്ചിക്കണം. പണത്തിന്റെ വിലയറിയാത്ത മക്കള്‍ അത് എളുപ്പത്തില്‍ തന്നെ ചിലവാക്കിക്കളയും അതിനാല്‍ കുട്ടികളെ ചെറിയ ജോലി എല്പ്പിക്കുന്നതിലൂടെ ഈ പ്രശ്നങ്ങള്‍ മറിക്കടക്കാം.
കുട്ടികളുടെ അക്കൌണ്ടില്‍ പണം നിക്ഷേപ്പിക്കാതിരിക്കുക
എത്രയൊക്കെ ശ്രദ്ധിച്ചു കുട്ടികളുടെ അക്കൌണ്ടില്‍ പണം നിക്ഷേപിച്ചാലും അതൊക്കെ ഒരൊറ്റ ദിവസം കൊണ്ട് പൊടിഞ്ഞു തീരും. നല്ല തീരുമാനം മാതാപിതാക്കളുടെ സ്വന്തം അക്കൌണ്ടില്‍ തന്നെ പണം നിക്ഷേപിച്ചു കുട്ടികളുടെ നന്മക്കായി ഉപയോഗിക്കുക എന്നത് തന്നെയാണ്.
കാര്‍ട്ടൂണുകളും ബ്രാന്‍ഡ് ഭക്ഷണങ്ങളും വാങ്ങിക്കാതിരിക്കുക
കുട്ടികളെ ആകര്‍ഷിക്കുവാന്‍ കുട്ടികള്‍ക്കായ് എന്ന് പറഞ്ഞു കാര്‍ട്ടൂണുകളും മറ്റു കാര്യങ്ങളും അമിതമായി വാങ്ങാതിരിക്കുക. മിക്കപ്പോഴും കുട്ടികള്‍ക്ക് എന്ന ലേബലില്‍ വിലകുറഞ്ഞ പലതും അമിതവിലയിലാണ് വിപണിയില്‍ വില്‍ക്കുന്നത്. ഭക്ഷണത്തിന്റെ കാര്യമാണ് കൂടുതല്‍ പ്രശ്നം 44 പൌണ്ട് മാത്രമുള്ള ഭക്ഷണം കുട്ടികളുടെ സ്പെഷ്യല്‍ എന്ന പേരില്‍ 75പൌണ്ടിനാണ് വില്‍ക്കുന്നത്
വസ്ത്രങ്ങള്‍ ശ്രദ്ധിച്ചു വാങ്ങുക
പല രീതിയിലുള്ള ഫാഷനബിള്‍ വസ്ത്രങ്ങള്‍ കുട്ടികള്‍ക്കായി ഇന്ന് വിപണിയില്‍ ലഭിക്കും .അത് വേണ്ട എന്നല്ല കുട്ടികള്‍ക്ക് നല്ല വസ്ത്രങ്ങള്‍ വാങ്ങുന്നതിന് അഭിരുചി വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ വേണം നമ്മള് തിരഞ്ഞെടുക്കുവാന്‍. കുട്ടികള്‍ വസ്ത്രങ്ങള്‍ സൂക്ഷിക്കുന്നത്രയും വയസാകുമ്പോള്‍ നല്ല ഫാഷനബിള്‍ ആയിട്ടുള്ള വസ്ത്രങ്ങള്‍ അവര്‍ക്ക് വാങ്ങികൊടുക്കുക.
കളിപ്പാട്ടങ്ങളുടെ കൂമ്പാരം ഉണ്ടാക്കാതിരിക്കുക
പലപ്പോഴും നമ്മള്‍ക്ക് കാണാനാകും കുട്ടികള്‍ക്ക് ഇഷ്ട്ടമില്ലാത്ത കളിപ്പാട്ടങ്ങള്‍ മുറികളില്‍ ചിതറിക്കിടക്കുന്നത്. കുട്ടിയോട് ചോദിച്ചു അല്ലെങ്കില്‍ കുട്ടിയെയും കൂട്ടി കളിപ്പാട്ടങ്ങള്‍ വാങ്ങുക. അല്ലെങ്കില്‍ നമ്മുടെ കാശ് കളയുവാന്‍ മാത്രമാകും ഈ കളിപ്പാട്ടങ്ങള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല