സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ കൊണ്ട് ഒരു കാര്യവുമില്ലെന്ന് ഇനി ബ്രിട്ടന്‍ സര്‍ക്കാര്‍ പറയില്ല. കാരണം ബ്രിട്ടന്റെ തകര്‍ന്നു കൊണ്ടിരിക്കുന്ന സാമ്പത്തികത്തിനു തണലായി നില്‍ക്കുന്നത് ഇപ്പോള്‍ സോഷ്യല്‍ നെറ്റ്വര്‍ക്കാണ്. സോഷ്യല്‍ നെറ്റ്വര്‍ക്ക് ഭീമന്‍ ഫേസ്ബുക്ക് ബ്രിട്ടനില്‍ മാത്രം 35200 ജോലിയവസരങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കി. രണ്ടു ബില്ല്യന്‍ ആണ് കഴിഞ്ഞ വര്ഷം ഫേസ്ബുക്ക് ബ്രിട്ടന്‍ സര്‍ക്കാരിന് നേടിക്കൊടുത്തത്. മറ്റു പല വിഭാഗങ്ങളിലുമായി 500 മില്ല്യന്‍ വരെ ഫേസ്ബുക്ക് ഇടപാടുകള്‍ നടത്തുന്നുണ്ട്.
ടാക്സ്, ശമ്പളം, ലാഭവിഹിതം എന്നീ രൂപങ്ങളിലാണ് ഇത്രയും തുക ഫേസ്ബുക്ക് ബ്രിട്ടനു നല്‍കിയത്. ഇത് കുറച്ചൊന്നുമല്ല ബ്രിട്ടനെ സഹായിച്ചത്. ഫേസ്ബുക്ക് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഷെറില്‍ സാന്‍ഡബര്‍ഗ് പറയുന്നത് ഇപ്പോള്‍ എല്ലാവരും മനസില്ലാക്കി ഫേസ്ബുക്ക് വെറും ചിത്രങ്ങളും വീഡിയോകളും ഷെയര്‍ ചെയ്യുന്നതിന് മാത്രമല്ല ഉപയോഗിക്കുന്നത് എന്ന്. സോഷ്യല്‍ മീഡിയ എന്നത് വളര്‍ച്ചയും തൊഴിലവസരങ്ങളും കൂടെയാണ്. മാത്രവുമല്ല ചെറിയ രീതിയിലുള്ള ബിസിനസിനും ഫേസ്ബുക്ക് ഉപയോഗിക്കാം. പരസ്യങ്ങളില്‍ നിന്ന് മാത്രം നല്ല രീതിയിലുള്ള പണം ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വന്നു ചേരുന്നുണ്ട്.
ഫേസ്ബുക്ക് അപ്ലിക്കേഷന്‍ വിഭാഗത്തില്‍ മാത്രം ഇപ്പോള്‍ എഴായിരത്തി അഞ്ഞൂറോളം ജോലികള്‍ ഉണ്ട്. ഇത് മാത്രമല്ല ടെക്നോളജി വില്‍പ്പന ഇതിനാല്‍ അധികമാവുന്നുണ്ട്. സോഷ്യല്‍ നെറ്റ് വര്‍ക്ക് മാത്രം മനസ്സില്‍ കണ്ടു എത്ര പേര്‍ ഫോണ്‍ വാങ്ങുന്നു. ലാപ്ടോപ് വാങ്ങുന്നു. അങ്ങനെ ധാരാളം സാധ്യതകളാണ് ഇവര്‍ തുറന്നിട്ടിരിക്കുന്നത്. മാത്രവുമല്ല യൂറോപ്പിനെ സഹായിക്കാന്‍ അന്‍പതിനായിരത്തോളം കമ്പനികള്‍ക്ക് പരസ്യക്കൂലി ക്രെഡിറ്റ് ആയി നല്‍കുകയും ഫേസ്ബുക്ക് ചെയ്തിട്ടുണ്ട്. ഇത് ഏകദേശം 4.2 മില്യനോളം വരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല