ബ്രിട്ടനില്‍ മഞ്ഞുകാലം വന്നതായി വാര്‍ത്ത. പക്ഷേ ഒരു ദിവസ്സം മാത്രമേ ആയുസ്സുള്ളൂ. ബ്രിട്ടന് ഒരു ദിവസം കൊണ്ട് മഞ്ഞില്‍ മൂടിയിരിക്കുന്നു. യു.കെയുടെ പല ഭാഗങ്ങളിലും കാലാവസ്ഥ മുന്നറിയിപ്പ് പ്രകാരം സ്കോട്ട്ലണ്ടിന്റെ ഉയര്‍ന്ന ഭാഗങ്ങളിലും നോര്‍ത്തേന്‍ ഇംഗ്ലണ്ടിലും നാല് ഇഞ്ച് വരെ മഞ്ഞുവീഴ്ച്ചക്ക് സാധ്യതയുണ്ട്. ദുറാമിലെ ജനങ്ങള്‍ മഞ്ഞുവീഴ്ച കാണാന്‍ വേണ്ടി നേരത്തെ എഴുന്നേല്ക്കുന്നു. അതേസമയം മഞ്ഞു കാരണം വാഹന അപകടങ്ങള്‍ കൂടാന്‍ സാധ്യതയുമുണ്ട്.
താപനില ഫ്രീസിംഗ് പോയന്റിനേക്കാള്‍ താഴ്ന്നത് കൊണ്ട് മഞ്ഞ് വീഴ്ച കാരണം ലണ്ടന്‍ അടക്കമുള്ള പല സ്ഥലങ്ങളിലും ഡ്രൈവിംഗ് മൂലം അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്നു കാലാവസ്ഥ പ്രവചനം. കാലാവസ്ഥ ഓഫീസില്‍ നിന്നും ഡാന്‍ വില്ല്യംസ് പറഞ്ഞത് ഇത് കുറച്ച സമയം മാത്രം നീണ്ടുനില്‍ക്കുകയുള്ളു എന്നാണ്. ചില സ്ഥലങ്ങളില്‍ താപനീല 10 ഡിഗ്രീ സെല്‍ഷ്യസ് ആയി ഉയരുമെന്നു പ്രതീക്ഷിക്കുന്നു. പക്ഷേ അതോടൊപ്പം കനത്ത മഴയും ഉണ്ടാകും. 350വര്‍ഷത്തിനുള്ളില്‍ ബ്രിട്ടന് കണ്ട ഏറ്റവും ശക്തി കുറഞ്ഞ മഞ്ഞുകാലമാണിത്.
കിഴക്കന്‍ കാറ്റ് വീശുന്നതോടെ ചൂട് മാറുമെന്നാണ് കാലാവസ്ഥ പ്രവാചകര്‍ പറയുന്നത്. അറ്റ്ലാന്റിക്കില്‍ നിന്നും വരുന്ന കാറ്റ് പടിഞ്ഞാറേ ദിശയിലാണ് വീശുന്നതെങ്കില്‍ ചെറിയ തണുപ്പ് മാത്രമേ ഉണ്ടാകൂ. കിഴക്കന്‍ കാറ്റാണ് കിട്ടുന്നതെങ്കില്‍ യൂറോപ്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നും തണുത്ത വായു ഇവിടേയ്ക്ക് കിട്ടും. മഞ്ഞു കൂടുതലുണ്ടാകും. ഡിസംബര്‍ ഒന്ന് മുതല്‍ ജനുവരി പതിനഞ്ച് വരെ ശരാശരി താപനില 5.5ഡിഗ്രീ സെല്‍ഷ്യസ് ആയിരുന്നു.
ആള്ക്കാര് മഞ്ഞു വീഴുന്നത് കാണാനും ആസ്വദിക്കാനും പാര്‍ക്കുകളിലും മറ്റും നടക്കുകയാണ്. എല്ലാ മരങ്ങളും ഡാഫോഡില്‍സ് അടക്കമുള്ള ചെടികളും നേരത്തെ പൂക്കാന്‍ തുടങ്ങിയിരിക്കുന്നു. മഞ്ഞുകാറ്റ് ഫിലാഡാല്‍ഫിയയില്‍ നിന്നും കണക്ടികടിലെക്കു വീശുന്നുണ്ട്.
ചൂട് കാലാവസ്ഥ വസന്തകാലം വരെ നീളുമെന്നാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. വുഡ്ലാന്‍ഡ് ട്രസ്റ്റിന്റെ വക്താവ് കേറ്റ് ലെത്വിറ്റ് പറയുന്നത് മഞ്ഞുവീഴ്ച കാരണം മരങ്ങളുടെയും പൂക്കളുടെയും പുഷ്പിക്കല്‍ നിരീക്ഷിച്ചാല്‍ പ്രകൃതി കാലാവസ്ഥ വ്യതിയാനങ്ങളോട് എങ്ങനെയാണ് പ്രതികരിക്കുന്നതെന്ന് അറിയാന്‍ കഴിയും എന്നാണ്. തണുത്ത കാലാവസ്ഥ തവളകളുടെ പ്രജനനത്തിനു എങ്ങനെ വ്യത്ത്യാസം വരുത്തുന്നു എന്നും നിരീക്ഷിക്കാന്‍ സാധിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല