ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് സെമിയില്‍ ഇന്ത്യയുടെ ഇരട്ട സാന്നിധ്യം. വനിതാ ഡബിള്‍സില്‍ സാനിയ മിര്‍സയുടെ ചുവടുപിടിച്ച് പുരുഷ ഡബിള്‍സില്‍ ലിയാണ്ടര്‍ പേസും സെമിഫൈനലില്‍ പ്രവേശിച്ചു. ചെക്ക് റിപ്പബ്ലിക്കിന്റെ റാഡെിക് സ്റ്റെഫാനക്കിനൊപ്പം യു.എസ്.എ-ബ്രസീല്‍ ജോഡിയായ എറിക് ബുടോറാക്ക്-ബ്രൂണൊ സോരസ് ജോഡിയെയാണ് പേസ് തോല്പിച്ചത്. സ്കോര്‍: 6-4, 7-6. മാക്സ് മിര്‍നി-ഡാനിയേല നെസ്റ്റര്‍ സഖ്യവും പുരുഷ ഡബിള്‍സ് സെമിയില്‍ പ്രവേശിച്ചിട്ടുണ്ട്. സാന്റിയാഗോ ഗോണ്‍സാലസ്-ക്രിസ്റ്റഫര്‍ സോറസ് സഖ്യത്തെയാണ് ഇവര്‍ തോല്പിച്ചത്. സ്കോര്‍: 6-4, 7-6.
പുരുഷ വിഭാഗത്തില്‍ ആന്‍ഡി മറെയും സെമിയിലെത്തി. ക്വാര്‍ട്ടറില്‍ ജപ്പാന്റെ കെയ് നിഷികോരിയെയാണ് മറെ തോല്പിച്ചത്. സ്കോര്‍: 6-3, 6-3, 6-1. വനിതാ വിഭാഗത്തില്‍ റഷ്യയുടെ മരിയ ഷറപ്പോവയുും വിംബിള്‍ ജേതാവ് പെട്ര ക്വിറ്റോവയും തമ്മിലാണ് സെമി പോരാട്ടം. കഴിഞ്ഞ വര്‍ഷം ഷറപ്പോവയെ വീഴ്ത്തിയാണ് ക്വിറ്റോവ വിംബിള്‍ഡണ്‍ കിരീടം ചൂടിയത്. ക്വാര്‍ട്ടറില്‍ നാട്ടുകാരിയായ എകതരീയ മകാരോവയെയാണ് ഷറപ്പോവ വീഴ്ത്തിയത്. സ്കോര്‍: 6-2, 6-3. 2008ലെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ജേതാവാണ് ഷറപ്പോവ. അതിനുശേഷം ഇതുവരെ മെല്‍ബണ്‍ പാര്‍ക്കില്‍ ഫൈനല്‍ കളിച്ചിട്ടില്ല ഷറപ്പോവ.
കിം ക്ലൈസ്റ്റേഴ്സും വിക്ടോറിയ അസരെങ്കയും തമ്മിലാണ് വനിതാ വിഭാഗത്തിലെ രണ്ടാമത്തെ സെമിപോരാട്ടം. അതേസമയം ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ റോജര്‍ ഫെഡറര്‍-റാഫേല്‍ നഡാല്‍ സ്വപ്ന സെമിയാണ് നടക്കാന്‍ പോകുന്നത്. നാലു തവണ മെല്‍ബണ്‍ പാര്‍ക്കില്‍ കിരീടം ചൂടിയ സ്വിസ് മാസ്റ്റര്‍ ഫെഡറര്‍ ക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ 11-ാം സീഡ് യുവാന്‍ മാര്ട്ടിന് ഡെല്‍ പോട്രൊയെയാണ് നിലംപരിശാക്കിയത്(6-4, 6-3, 6-2). രണ്ടാം സീഡായ നഡാല്‍ ചെക് താരം തോമസ് ബെര്‍ഡിച്ചിനെ ഒരു സെറ്റിന് പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ച് തോല്‍പ്പിക്കുകയായിരുന്നു (6-7, 7-6, 6-4, 6-3). 2009-ലെ ഫൈനലില്‍ ഫെഡററെ തോല്പിച്ചാണ് നഡാല്‍ ചാമ്പ്യനായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല