സിഖ് വംശജരുടെ ആരാധാനാലയമായ സുവര്‍ണക്ഷേത്രത്തെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ യുഎസ് ടിവി അവതാരകന്‍ ജേ ലേനോയ്ക്കെതിരെ യുഎസില്‍ കേസ്. ഇന്ത്യന്‍ വംശജനായ രണ്‍ദീപ് ധില്ലനാണ് ലോസാഞ്ചല്‍സ് സുപ്പീരിയര്‍ കോടതിയില്‍ ലേനോയ്ക്കെതിരെ ഹര്‍ജി നല്‍കിയത്. ലേനോയുടെ പ്രസ്താവ സിഖ് സമുദായത്തെ ആകെ അപമാനിക്കുന്നതാണെന്നും സിഖ് വംശജരുടെ വികാരത്തെ വൃണപ്പെടുത്തുന്നതാണെന്നും ധില്ലന്‍ ഹര്‍ജിയില്‍ പറയുന്നു.
ഇതാദ്യമായല്ല ലേനോ സിഖ് സമുദായത്തെ അധിക്ഷേപിക്കുന്നതെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. 2007ല്‍ ലേനോ സിഖ് വംശജരെ ‘ഡയപ്പര്‍ ഹെഡ്സ്’ എന്നു വിളിച്ച് കളിയാക്കിയിരുന്നുവെന്നും ധില്ലന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതേസമയം സിഖ് സംഘടകളും ലേനോയ്ക്കെതിരെയും പരിപാടി സംപ്രേഷണം ചെയ്ത് എന്‍ബിസി ചാനലിനെതിരെയും നടപടി വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.
സിഖ് വംശജരുടെ ആരാധനാലയമായ സുവര്‍ണക്ഷേത്രത്തെ ചൂണ്ടിക്കാട്ടി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥിയാവാന്‍ മത്സരിക്കുന്ന മിറ്റ് റോംനിയുടെ അവധിക്കാല വസതിയാണോ ഇതെന്ന് ചോദിച്ച ലേനോയുടെ പ്രസ്താവനയാണ് വിവാദമായത്. ലേനോയുടെ പ്രസ്താവനയില്‍ ഇന്ത്യ കഴിഞ്ഞദിവസം കടുത്ത പ്രതിഷേധമറിയിച്ചിരുന്നു. യുഎസ് സ്ഥാനപതിയെ വിളിച്ചുവരുത്തിയാണ് വിദേശകാര്യവകുപ്പ് പ്രതിഷേധമറിയിച്ചത്. യുഎസ് സന്ദര്‍ശിക്കുന്ന പ്രവാസികാര്യമന്ത്രി വയലാര്‍ രവിയും സംഭവത്തില്‍ യുഎസിനെ പ്രതിഷേധമറിയിച്ചിരുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല