ഷാജി ഫ്രാന്‍സിസ്
ആശങ്കകള്‍ക്കിടയിലും യുകെയിലെ ക്നാനായ മക്കള്‍ക്ക് പ്രത്യാശയുടെയും പ്രതീഷയുടെയും സന്ദേശവുമായി വേല്‍സില്‍ നിന്നും ഇതാ ഒരു സ്നേഹ കുറിപ്പ്. സൗത്ത്‌വേല്‍സിലെ കാര്‍ഡിഫ്, ന്യൂപോര്‍ട്ട്, ബ്രിഹ്മാവൂര്‍, അബേര്‍ഗവനി, ബ്രക്കന്‍, ബാരി എന്നിങ്ങനെ ഏകദേശം 50 തോളം മൈല്‍ ചുറ്റളവില്‍ താമസിക്കുന്ന 250 തോളം ക്നാനായ മക്കളുടെ സ്നേഹക്കൂട്ടായമയാണ് ബ്രിഹ്മാവൂര്‍ -കാര്‍ഡിഫ് -ന്യൂപോര്‍ട്ട് ക്നാനായ കാത്തലിക് അസോസിയേഷന്‍.
2003 ല്‍ രൂപംകൊണ്ടങ്കിലും ഒരു അസോസിയേഷന്‍ ആയി യു.കെ.കെ.സി.എ യുടെ ഭാഗമായത് രണ്ടുവര്‍ഷം മുന്‍പാണ്. ക്നാനായ സമുദായത്തിന്റ തനിമയും പാരമ്പര്യവും നില നിര്ത്തുന്നതോടൊപ്പം അതാത് ദേശങ്ങളിലെ ഇതര ക്രൈസ്തവ സമൂഹവുമായി ഇഴുകിച്ചേര്‍ന്ന്‍ കത്തോലിക്കാ സഭയുമായുള്ള ഐക്യം കാത്തു സ്സൂഷിക്കുന്നതിലുടെ ഈ യുണിറ്റ് മറ്റുള്ളവര്‍ക്കും മാതൃകയാവുന്നു. ഇതിന്റ പ്രകടമായ പരിണിതഫലമായിരുന്നു കാര്‍ഡിഫിലെ സെന്റ് ആല്‍ഫ്രെഡ് കത്തോലിക് ചര്‍ച്ച് ഹാളില്‍ നടന്ന വാര്‍ഷിക യോഗത്തില്‍ വച്ച് 2012 – 2013 കാലഘട്ടത്തിലെയ്‌ക്കുള്ള ഭാരവാഹികളെ തികച്ചും ഐക്യകണ്ഠേനെ തിരഞ്ഞെടുക്കുവാന്‍ സാധിച്ചത്.
യൂണിറ്റിന്റെ പുതിയ പ്രസിഡന്റായി ശ്രി. ബിജു പന്നിവേലിയെയും, ജനറല്‍ സെക്രട്ടറിയായി ശ്രി. ജസ്റ്റിന്‍ കട്ടാത്തിനെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍ വൈസ് പ്രസിഡന്‍റ്: തോമസ് പനങ്ങാട്ട്, ജോയിന്റ് സെക്രട്ടറി: ശ്രിമതി നിമ്മി സാജന്‍ ഇല്ലികുന്നിന്പുറത്തു, ട്രഷറര്‍ ആയി ശ്രി. അനില്‍ മാത്യു കോയിത്തറ. നാഷണല്‍ കൌണ്‍സില്‍ മെംബേര്‍സ് – ശ്രി. ജോസ് കടുതോടിയില്‍, ശ്രി. തങ്കച്ചന്‍ ജോര്‍ജ് തയില്‍. ഏരിയ കോര്‍ഡിനേറ്റെഴ്സും കെ.സി.വൈ.എല്‍ പ്രധിനിധികളും അടങ്ങിയ 15 അംഗ കമ്മിറ്റി ആയിരിക്കും അടുത്ത വര്‍ഷത്തേക്കുള്ള
യൂണിറ്റിന്റെ കാര്യപരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ഈ വര്‍ഷത്തെ ആദ്യത്തെ സംഗംമം ഫെബ്രുവരി മാസം 25 ആം തിയതി ശനിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 മണി വരെ ന്യൂപോര്‍ട്ടില്‍ ഉള്ള ഗേര്‍ ജൂനിയര്‍ സ്കൂളില്‍ വച്ച്നടത്തപെടും അന്നേദിവസം രാവിലെ 9 മണിക്ക് കാര്‍ഡിഫ് ,സ്വന്‍സീ , ബ്രിസ്റ്റോള്‍, ഹരിഫോര്‍ഡ എന്നീ സമീപ യൂണിറ്റുകളിലെ കെ.സി.വൈ.എല്‍ അംഗങ്ങളുടെ സ്നേഹകുട്ടായമ നടത്തുവാനും തീരുമാനിച്ചു. ഉച്ചകഴിഞ്ഞ് നടക്കുന്ന പൊതുസമ്മേളനത്തില്‍ പ്രസ്തുത UKKCA യുണിറ്റ് ഭാരവാഹികള്‍ക്കും ഈ മാസം 28 ന് തിരഞ്ഞെടുക്കപ്പെടുന്ന UKKCA സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങള്‍ക്കും സ്വീകരണം കൊടുക്കുന്നതായിരിക്കും.
കുട്ടികളുടെയും മുതിര്‍ന്നവരുടെയും വൈവിദ്ധ്യമാര്‍ന്ന കലാവിരുന്നും വീറും വാശിയുംമേരിയ ഗ്രുപ്പ് ഗെയിംസകളും വിഭവസമൃദ്ധമായ സ്നാഹവിരുന്നും എല്ലാം ആ ദിവസത്തെ വര്‍ണ്ണശബളം ആക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. എല്ലാ യുണിറ്റ് അംഗങ്ങളെയും പ്രസ്തുത പരിപടിയിലേക്ക് ഹാര്‍ദവമായി ഭാരവാഹികള്‍ സ്വാഗതം ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല