ആകാരഭംഗി നിലനിര്‍ത്തുന്നതില്‍ ഏറ്റവും ശ്രദ്ധ പുലര്‍ത്തുന്ന ബോളിവുഡ് നടനാണ് ഹൃത്വിക് റോഷന്. ഓരോ സിനിമയ്ക്കും ഹൃത്വിക് റോഷന് ഓരോ ലുക്ക് ആണ്. മാസം 20 ലക്ഷം രൂപ നല്‍കി ക്രിസ് ഗീതെയ്ന്‍ എന്ന ബോഡി ബില്‍ഡറെ വച്ചാണ് ഹൃത്വിക് റോഷന്‍ ബോഡി ഫിറ്റ്നസ് നിലനിര്‍ത്തുന്നത്.
ഹൃത്വിക്കിന്റെ പുതിയ ചിത്രമായ അഗ്നിപഥിന്റെ റീലിസിനോട് അനുബന്ധിച്ച് ഗുര്‍ഗാനിന്‍ ചേര്‍ന്ന കോണ്‍ഫറന്‍സിലാണ് ബോളിവുഡ് താരത്തിന്റെ ആകാര സൌന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തിയത്.
അഗ്നീപഥിലെ കഥാപാത്രത്തിന്റെ ലുക്ക് മാറ്റി ക്രിഷ് 3യിലെ കഥാപാത്രത്തിനായുള്ള ലുക്കിലേക്ക് ഹൃത്വിക്കിനെ ഒരുക്കുകയാണ് ഇപ്പോള്‍ ക്രിസ് ഗീതെയ്ന്‍. മുഴുവന്‍ സമയവും ഹൃത്വിക്കിനൊപ്പം ചെലവിട്ടാണ് ക്രിസ് ഗീതെയ്ന്‍ ബോളിവുഡ് താരത്തിനെ വീണ്ടും ക്രിഷ് ലുക്കിലേക്ക് മാറ്റുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല