1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 27, 2012

ബ്രിട്ടനിലേക്ക് അനധികൃത കുടിയേറ്റം നടത്തുന്നതിനു ധാരാളം പേര്‍ക്ക് വ്യാജ വിവാഹം നടത്താന്‍ മുന്നില്‍ നിന്നത് രണ്ട് പുരോഹിതന്മാരാണെന്നു പോലീസ് കോടതിയെ ബോധിപ്പിച്ചത് ഇന്നലെയാണ്. ഈസ്റ്റ് ലണ്ടനിലെ ഫോറസ്റ്റ് ഗേറ്റില്‍ ഓള്‍ സെയിന്റ്‌സ് ചര്‍ച്ചിലെ വികാരിമാരായ റവ.എല്‍വണ്‍ ജോണ്‍(44), റവ.ബ്രയാന്‍ ഷിപ്‌സിഡ്‌സ്(55) എന്നിവരെയാണ് പോലീസ് കോടതിയില്‍ ഹാജരാക്കിയത്. അതിന് പിന്നാലെ മറ്റൊരു പുരോഹിതനെക്കൂടി പോലീസ് അറസ്റ്റു ചെയ്തിരിക്കുകയാണ്. യുകെയിലേക്ക് അനധികൃതമായി കുടിയേറാന്‍ ശ്രമിച്ച ഇരുപത്തിയേട്ട് പേര്‍ക്ക് വ്യാജവിവാഹങ്ങള്‍ നടത്താന്‍ കൂട്ടുനിന്നു എന്നപേരിലാണ് റവ. ജോണ്‍ മകുമ്പയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഉഗാണ്ട സ്വദേശി ജോണ്‍ മകുമ്പ നൈജീരിയായില്‍നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ക്കാണ് ബ്രിട്ടണില്‍ സ്ഥിരതാമസത്തിനും ബെനഫിറ്റുകള്‍ കൈപ്പറ്റുന്നതിനുമുള്ള അവസരമൊരുക്കി കൊടുത്തത്. കോടതിയില്‍ ഹാജരാക്കിയ മകുമ്പയെ രണ്ടര വര്‍ഷത്തേക്ക് ജയിലില്‍ അടച്ചിരിക്കുകയാണ്. ഒരു വ്യാജവിവാഹം നടത്തികൊടുക്കുന്നതിന് ഈ വികാരി 8,000 പൗണ്ടാണ് കൈപ്പറ്റിയിരുന്നത്. ബോള്‍ട്ടണ്‍ ക്രൗണ്‍ കോര്‍ട്ടില്‍ ഹാജരാക്കിയ മകുമ്പയെ കുടിയേറ്റ നിയമപ്രകാരമാണ് ജയിലില്‍ അടച്ചത്.

മൂന്ന് പള്ളികളിലേക്കുള്ള വികാരിമാരുടെ കൂട്ടത്തില്‍ 2004ലാണ് ജോണ്‍ മകുമ്പ ബ്രിട്ടണിലെത്തുന്നത്. മകുമ്പ പള്ളിയിലെ വികാരിയായി സ്ഥാനമേറ്റശേഷം വിവാഹങ്ങളുടെ കുത്തൊഴുക്ക് തന്നെയുണ്ടായി. അതില്‍ ഭൂരിപക്ഷവും വ്യാജ വിവാഹങ്ങളാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പ്രധാനമായും നൈജീരിയന്‍ പൗരന്മാരും യൂറോപ്യന്‍ യൂണിയനിലെ പൗരന്മാരും തമ്മിലാണ് വിവാഹം നടത്തിയിരുന്നത്. 1996നും 2007നുമിടയില്‍ മകുമ്പ വികാരിയായി ഇരിക്കുന്ന പള്ളിയില്‍ വിവാഹങ്ങളൊന്നും നടന്നിരുന്നില്ല. എന്നാല്‍ 2007നും 2010നുമിടയില്‍ ഏതാണ്ട് ഇരുപത്തിയൊന്ന് വിവാഹങ്ങളാണ് നടന്നത്. ഇതില്‍ ഒരെണ്ണം മാത്രമാണ് സത്യസന്ധമായ വിവാഹമെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.  

ബ്രിട്ടണിലേക്ക് കുടിയേറുന്ന അനധികൃത കുടിയേറ്റക്കാരനുവേണ്ടി നികുതിദായകര്‍ മുടക്കേണ്ടിവരുന്നത് 10,000 പൗണ്ടാണ്. ഒരു കുട്ടിയുംകൂടിയായാല്‍ ഒരു വര്‍ഷം ഇത് 23,000 പൗണ്ടാകും. നൈജീരിയന്‍ അനധികൃത കുടിയേറ്റക്കാരെ സഹായിക്കാന്‍ ശ്രമിച്ചതിനാണ് കഴിഞ്ഞ ദിവസം പുരോഹിതന്മാര്‍ അറസ്റ്റിലായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.