ലോകത്തിലെ വന്‍നഗരങ്ങള്‍ എല്ലാകാര്യത്തിലും ചെറുനഗരങ്ങളെക്കാള് മുമ്പിലായിരിക്കും. വികസനത്തിന്റെ കാര്യത്തില്‍ മാത്രമല്ല ഇതെന്നതാണ് സത്യം. വന്കൊലപാതകങ്ങളും കൊള്ളകളും വന്‍നഗരങ്ങളെ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. അത്തരത്തിലുള്ള ഒരു ഞെട്ടിപ്പിക്കുന്ന സംഭവമാണ് ബ്രിട്ടനില്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം മാഞ്ചസ്റ്ററിനടുത്ത് നഗരമധ്യത്തില്‍ ഒരു യുവാവിന്റെ കത്തികരിഞ്ഞ ജഡം കണ്ടെത്തി. തലയില്ലാത്ത ജഡമാണ് കണ്ടെത്തിയത്.
സ്റ്റോക്പോര്‍ട്ട് പോലീസ് സ്റ്റേഷന്റെ പരിസരത്തുവെച്ചാണ് സംഭവം നടന്നതെന്നതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു വസ്തുത. സംഘംചേര്‍ന്നുള്ള ആക്രമണമാണ് എന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. ഏതാണ്ട് ഇരുപത് വയസുള്ള യുവാവാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക തെളിവുകള്‍ സൂചിപ്പിക്കുന്നത്. പുലര്‍ച്ചെ ഏതാണ്ട് അഞ്ച് പത്തിനാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. യുവാവിന്റെ തല പിന്നീട് അധികം ദൂരയല്ലാതെ കണ്ടെത്തി.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. മുപ്പത്തിയൊന്നും ഇരുപത്തിയൊന്പതും വയസ്സ് പ്രായമുള്ള രണ്ടുപേരെയാണ് പോലീസ് അറസ്റ്റുചെയ്തിരിക്കുന്നത്. കൊല്ലപ്പെട്ടയാള്‍ സ്റ്റോക്പോര്‍ട്ട് നിവാസിയായ ജോണ്‍ ഗ്രെയിന്ജര് എന്ന 32 കാരന് ആണെന്ന് പോലീസ് വെളിപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല