ലണ്ടന്‍: പ്രമുഖ സാമിത്യകാരനും സാമൂഹിക പരിഷ്കര്‍ത്താവുമായ ഡോ: സുകുമാര്‍ അഴീക്കോടിന്റെ നിര്യാണത്തില്‍ ഒ.ഐ.സി.സി. യുകെ നാഷണല്‍ കമ്മറ്റിയും റീജണല്‍ കമ്മറ്റികളും അനുശോചിച്ചു. കോഴിക്കോട് യൂണിവേഴ്സിറ്റി പ്രൊ: വൈസ് ചാന്‍സലര്‍, കോളേജ് അദ്ധ്യാപകന് എന്നീ നിലകളില്‍ സേവനമനുഷ്ടിച്ച ശ്രീ അഴീക്കോട് ആയിരങ്ങള്‍ക്ക് വിജ്ഞാനം പകര്‍ന്നു നല്കിയ ബഹുമുഖ പ്രതിഭാശാലിയായിരുന്നു. അദ്ധ്യാപകന്, വിമര്ശകന്, നിരൂപകന്, പത്രാധിപന് എന്നീ നിലകളില്‍ എല്ലാം സാമൂഹിക സാംസ്കാരിക മണ്ഡലത്തിലെ നിറസാന്നിധ്യമായ അഴീക്കോട് മാഷ് പ്രഭാഷണ കലയിലെ അത്ഭുതമായിരുന്നു.
പ്രമുഖ ഗാന്ധീയനായ അഴീക്കോട് 35 ഓളം കൃതികളുടെ കര്‍ത്താവാണ്. മാഷിന്റെ വിടവാങ്ങലിലൂടെ മലയാള മനസാക്ഷിയുടെ ശബ്ദമാണ് നിലച്ചു പോയത്. മലയാളത്തിനും മലയാളികള്‍ക്കും ഈ വിയോഗം തീരാ നഷ്ടമാണ്. ധൈഷണികത കൊണ്ടും ചിന്താപാടവം കൊണ്ടും പ്രഭാഷണ കല കൊണ്ടും ഒരു കാലഘട്ടത്തെ ഏറെ ചിന്തിപ്പിച്ച ഒരു മഹാ പ്രതിഭാശാലി തന്നെയാണ് നമ്മെ പിരിഞ്ഞുപോയ സുകുമാര്‍ അഴീക്കോടെന്നു നാഷണല്‍ കമ്മറ്റി അനുസ്മരിച്ചു.
ഒ.ഐ.സി.സി. യുകെ രക്ഷാധികാരിയും കെ.പി.സി.സി അംഗവും കൂടിയായ അഡ്വ: എം.കെ ജിനടെവ് ടെലിഫോണിലൂടെ അനുശോചനം രേഖപ്പെടുത്തി. ഒ.ഐ.സി.സി യുകെ നാഷനല്‍ കമ്മറ്റി പ്രസിഡണ്ട് വിനോദ് ചന്ദ്രന്, വൈസ് പ്രസിഡണ്ട് ബിനോ ഫിലിപ്പ്, അബ്ദുല്‍ ഖാദര്‍, ഷിബു ഫര്നാണ്ടസ്, ജനറല്‍ സെക്രട്ടറി ലക്സന് കലുമാടിക്കല്, സെക്രടറി ബിബിന്‍ കുഴിവേളില്‍, ജിതിന് ലൂക്കോസ്, ജോഷി തെക്കെക്കുറ്റ്, അഡ്വ; ബോബി തോമസ്, ഫിലിപ്പോസ്, ജോണ്‍ വര്‍ഗീസ്, സുജ കെ. ദാനിയല്‍, കമ്മറ്റി അംഗങ്ങളായ റോണി ജേക്കബ്, ജോയിസ്, ആന്റണി മാത്യു, ദിലീപ് മാത്യു, സുനില്‍ രവീന്ദ്രന്, ഡോ:പ്രേംചന്ദ്, പ്രവീണ്‍ കര്‍ത്ത, ബാബു ജോസഫ് എന്നിഅവ്രും അനുശോചനം രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല