മാഞ്ചസ്റ്റര്‍: ഒ.ഐ.സി.സി മാഞ്ചസ്റ്റര്‍ നോര്‍ത്ത് വെസ്റ്റ് റീജന്റെ ആഭിമുഖ്യത്തില്‍ ഭാരതത്തിന്റെ 63 ആം റിപ്പബ്ലിക്ക് ദിനാഘോഷം നടത്തി. റീജന്‍ ട്രഷറര്‍ ശ്രീ ജോയ് കുര്യാക്കോസിന്റെ വസതിയില്‍ കൂടിയ യോഗത്തില്‍ റീജന്‍ പ്രസിഡണ്ട് ബന്നിച്ചന്‍ മാത്യു അദ്ധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡണ്ട് ശ്രീ വിനോദ് ചന്ദ്രന്‍, ദേശീയ ജനറല്‍ സെക്രട്ടറി ശ്രീ ലക്സന്‍ കല്ലുമാടിക്കല്‍, ദേശീയ സെക്രട്ടറിയും പാസ്റ്ററുമായ ശ്രീ ജോണ്‍ വര്‍ഗീസ്, മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ സ്ഥാപക നേതാവും ഒ.ഐ.സി.സി റീജന്‍ വൈസ് പ്രസിഡണ്ടുമായ ശ്രീ ബാബു തോമസ്, യുക്മ നോര്‍ത്ത് വെസ്റ്റ് പ്രസിഡണ്ട് എംഎംസിഎ യുടെ ട്രഷററുമായ സന്തോഷ് സ്കറിയ, റീജന്‍ ജനറല്‍ സെക്രടറി സൈലസ് എബ്രഹാം, ഷൈജു തോമസ്, മാത്യു ജേക്കബ്, സാജു കരുണാകരന്‍, സജി, ഒ.ഐ.സി.സി മാഞ്ചസ്റ്റര്‍ റീജന്‍ വനിതാ കോര്‍ഡിനേറ്ററായ കാപ്റ്റന്‍ ബീനാ ജോയ്, ലിന്സിമോള്‍ ബിജു, ഡെയ്സി സൈലസ്, രജിമോള്‍ ബെന്നിച്ചന്‍ തുടങ്ങിയവര്‍ ആശന്സകള്‍ അര്‍പ്പിച്ചു.
യോഗത്തില്‍ ഒഐസിസി യുടെ രക്ഷാധികാരിയും കെ.പി.സി.സി അംഗവുമായ അഡ്വ: എം.കെ ജിനദേവ് ടെലിഫോണിലൂടെ ആശംസകള്‍ നേര്‍ന്നു. യോഗ പരിപാടികളില്‍ മാതൃരാജ്യത്തിനായി പ്രത്യേക പ്രാര്‍ഥനയും തുടര്‍ന്നു സ്നേഹവിരുന്നും ഉണ്ടായിരുന്നു. യോഗത്തില്‍ കെഎസയു മുന്‍ വയനാട് ജില്ലാ സെക്രട്ടറിയും എം.എം.സി.എ യുടെ മുന്‍ ജനറല്‍ സെക്രടറിയുമായ ബിജു ജോര്‍ജ് സ്വാഗതവും ഒ.ഐ.സി.സി. റീജന്‍ ട്രഷറര്‍ ജോയ് കുര്യാക്കോസ് കൃതജ്ഞതയും അര്‍പ്പിച്ചു.
കേരള ഗവര്‍ണര്‍ എം ഒ എച്ച് ഫരൂക്കിന്റെയും സുകുമാര്‍ അഴീക്കൊടിന്റെയും ദേഹവിയിഗത്തില്‍ ഒ.ഐ.സി.സി. മാഞ്ചസ്റ്റര്‍ നോര്‍ത്ത് വെസ്റ്റ് റീജന്‍ കമ്മറ്റി അഗാധമായി ദുഃഖം രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല