ഏറെ പ്രശ്നങ്ങളും പ്രതിസന്ധികളും തരണംചെയ്തശേഷം റിലീസ് ആയ വിജയ്-അസിന് ചിത്രം കാവലന് ശ്രീലങ്കയിലും വന്‍വിജയം കൊയ്യുന്നുവെന്ന്് റിപ്പോര്‍ട്ട്.
ശ്രീലങ്കയില്‍ തമിഴ്വംശജന് ഏറെയുള്ള സ്ഥലങ്ങളായ വാവുനിയ, ട്രിങ്കോമാലി, ബട്ടിക്കലോവ തുടങ്ങിയിടങ്ങളിലും ജാഫ്ന, കൊളംബോ പോലുള്ള സ്ഥലങ്ങളിലും ചിത്രം ഹൗസ് ഫുള്ളായി പ്രദര്‍ശനം തുടരുന്നതായി റിപ്പോര്‍ട്ടുകള്‍.
കാവലാന്‍ മികച്ച ചിത്രമെന്നും നിര്‍മ്മാതാക്കള്‍ വാക്ക് പാലിച്ചുവെന്നുമൊക്കയാണ് പ്രേക്ഷകരും തീയറ്റര്‍ ഉടമകളുംപറയുന്നത്. അസിനും വിജയ്ക്കും ഇവിടങ്ങളില്‍ വന്‍ സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അസിന്റെ അഭിനയമികവ് ശ്രീലങ്കക്കാര്‍ അംഗീകരിച്ചുകഴിഞ്ഞിരിക്കുന്നു.
അവിടത്തെ ഒരു എഫ്എം റേഡിയോയുടെ പരസ്യത്തില്‍ അഭിനയിക്കുന്ന അസിന് ഇതിന് മുമ്പേതന്നെ ശ്രീലങ്കക്കാര്‍ക്ക് പരിചിതയാണ്. ഇപ്പോഴാവട്ടെ ഈ പരസ്യത്തിന്റെയും കാവലന്റെയുമെല്ലാം കൂറ്റന്‍ ഫ്ഌക്സ് ബോര്‍ഡുകള്‍ തെരുവുകളില്‍ ഉയര്‍ന്നിട്ടുണ്ട്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല