ഇറ്റലിയിലെ ജിഗ്ളിയോ ദ്വീപിനടുത്തു പാറയില്‍ തട്ടി മുങ്ങിയ കോസ്റ കോണ്‍കോര്‍ഡിയ ഉല്ലാസക്കപ്പലിലെ യാത്രക്കാര്‍ക്കെല്ലാം നഷ്ടപരിഹാരം ലഭിക്കും. രക്ഷപ്പെട്ട യാത്രക്കാര്‍ക്കു ചുരുങ്ങിയത് 14,400 ഡോളര്‍(7.20 ) വീതം ലഭിക്കുമെന്ന് ഇറ്റാലിയന്‍ അസോസിയേഷന് ഓഫ് ടൂര്‍ ഓപ്പറേറ്റേഴ്സ് അറിയിച്ചു. സ്വത്തുവകകള്‍ നഷ്ടപ്പെട്ടതിനും അനുഭവിക്കേണ്ടിവന്ന മാനസികസംഘര്ഷത്തിനുമാണു നഷ്ടപരിഹാരം നല്‍കുന്നത്.
പരിക്കേറ്റവര്‍ക്ക് ഇരട്ടിയോളം തുകയാണു ലഭിക്കുക. മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള നഷ്ടപരിഹാരത്തുക പിന്നീടു തീരുമാനിക്കും. കപ്പലിന്റെ ഉടമകളായ കോസ്റ്റാ ക്രൂയിസസും ഇറ്റലിയിലെ ഉപഭോക്തൃ കമ്പനികളുമായി നടത്തിയ ചര്‍ച്ചയിലാണ് കമ്പനി ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. ബന്ധുക്കളെ നഷ്ടപ്പെട്ടവരും പരിക്കേറ്റവരുമൊഴികെയുള്ള യാത്രക്കാര്‍ക്കായുള്ള നഷ്ടപരിഹാരമാണ് ഇത്. 60 രാജ്യങ്ങളില്‍ നിന്നുള്ള 3,000 യാത്രക്കാരെയാണ് പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്ന് ചില സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനകം തന്നെ 1,60,000 ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രണ്ട് അമേരിക്കന്‍ ഏജന്‍സികള്‍ കമ്പനിക്കെതിരെ കേസ് കൊടുത്തിട്ടുണ്ട്. യാത്രക്കാരെ പ്രതിനിധീകരിച്ചാണ് നടപടി. കഴിഞ്ഞ ജനവരി 13-നാണ് 4,200 പേരുമായി യാത്ര ചെയ്ത കോസ്റ്റ കോണ്‍കോര്‍ഡിയ പാറക്കെട്ടിലിടിച്ച് തകര്‍ന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല