ബാന്‍ബറി: ബാന്‍ബറി മലയാളി കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ പൌരോഹിത്യത്തിന്റെ പതിനഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ഗ്ലാസ്ക്കോ അതിരൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ.ജോയി ചെറാടിയ്ക്ക് സ്വീകരണം നല്‍കുന്നു. സെന്റ് ജോണ്‍സ് പള്ളിയില്‍ വൈകുന്നേരം 5.30 ന് ദിവ്യബലിയോടെ പരിപാടികള്‍ ആരംഭിക്കും.
തുടര്‍ന്നു ചര്‍ച്ച് ഹാളില്‍ ചേരുന്ന പൊതു സമ്മേളനത്തില്‍ ഒട്ടേറെ വിശിഷ്ഠ വ്യക്തികള്‍ പങ്കെടുക്കും. വിവിധ കലാപരിപാടികളും സ്നേഹവിരുന്നും പരിപാടിയുടെ ഭാഗമാകും. ആഘോഷ പരിപാടികളില്‍ പങ്കെടുക്കുവാന്‍ ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ജിജി മാത്യു: 07846860784
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല