ഐപാഡ് കഴുത്ത്, തോള്‍ വേദനകള്‍ക്ക് പ്രധാന കാരണമായി മാറുന്നതായി റിപ്പോര്‍ട്ടുകള്‍. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഏറ്റവും പുതിയ അസുഖമായിട്ടാണ് വിദഗ്ദര്‍ ഈ ആരോഗ്യ പ്രശ്നങ്ങളെ കാണുന്നത്. ടാബ്ലറ്റ് കമ്പ്യൂട്ടറുകളായ ആപ്പിള്‍ ഐപാഡ്, സാംസങ്ങ് ഗാലക്സി, മോട്ടോറോള സൂം തുടങ്ങിയ മോഡലുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് കഴുത്ത് വേദനയും പുറംവേദനയും കൂടുതലായി കണ്ടു വരുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഗവേഷകരുടെ അഭിപ്രായത്തില്‍ ഇവ ശരിയായ രീതിയില്‍ ഉപയോഗിക്കാത്തതാണ് ഈ പ്രശ്നങ്ങള്‍ക്ക് പ്രധാന കാരണം. ലാപ്ടോപ് പോലെ സ്ക്രീനിലേക്ക് ഊന്നുന്നതിനു പകരം നമ്മുടെ കാഴ്ച്ചക്കനുസരിച്ചു ടാബ്ലറ്റ് ഉയര്‍ത്തി വക്കാന്‍ ശ്രദ്ധിക്കുകയാണ് ഇതിനായി നമുക്ക് ചെയ്യാവുന്ന കാര്യം.
ടാബ്ലറ്റുകളുടെ ഉയര്‍ന്ന മുന്‍ഭാഗവും കഴുത്ത് ഭാഗത്തിന്‍റെ വളവും ഉപയോഗിക്കുന്നവര്‍ക്ക് അസൌകര്യം ഉണ്ടാക്കുന്നുണ്ട്. പതിനഞ്ചോളം ആളുകളെ നിരീക്ഷണ വിധേയരാക്കിയതില്‍ നിന്നാണ് ഗവേഷകര്‍ ഇത്തരമൊരു നിഗമനത്തില്‍ എത്തിയത്. എല്ലാവര്‍ക്കും ടാബ്ലേറ്റില്‍ ചെയ്യുന്നതിനായി ഇന്റര്‍നെറ്റ് ബ്രൌസിംഗ്, ഗെയിം, സിനിമ തുടങ്ങിയ ഏതാനും ജോലികള്‍ ഏല്‍പ്പിച്ചു കൊടുത്തു. പലരീതിയിലും ക്രമീകരിക്കാന്‍ കഴിയുന്ന ടാബ്ലറ്റുകളിലായിരുന്നു ഈ ഗവേഷണം നടത്തിയത്. ടാബ് ഉപയോഗിക്കേണ്ട നാല് രീതിയിലും പരീക്ഷിച്ച ഇവര്‍ കണ്ടെത്തിയത് സാധാരണ ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറിനെക്കാള്‍ ടാബ്ലറ്റ് കമ്പ്യൂട്ടര്‍ കഴുത്തിനെയും പുറത്തെയും പ്രതികൂലമായി ബാധിക്കുന്നു എന്നാണു.
ടാബ്ലറ്റ് ഉപയോഗിക്കുന്നവര്‍ തങ്ങളെക്കാള്‍ ഉയര്‍ന്ന രീതിയിലായിരിക്കണം കമ്പ്യൂട്ടര്‍ വയ്ക്കേണ്ടത്. താഴ്ന്ന രീതിയിലുള്ള കാഴ്ച്ച പരമാവധി ഒഴിവാക്കേണ്ടതാണ്. താഴ്ന്ന കാഴ്ച്ച നമ്മുടെ കഴുത്തിനെയും കൈകളെയും മറ്റു ഭാഗങ്ങളെയും കൂടുതല്‍ ബാധിക്കും. മടിയില്‍ വച്ചും കിടന്നും ചെരിഞ്ഞും ടാബ് ഉപയോഗിക്കുന്നവര്‍ക്ക് ഇതൊരു മുന്നറിയിപ്പാണ്. കമ്പനികളിലും മറ്റിടങ്ങളിലും ജോലി ചെയ്യുന്നവര്‍ കൃത്യമായി ശ്രദ്ധിച്ചില്ലെങ്കില്‍ പുറംവേദനയും കഴുത്ത് വേദനയും വിട്ടു മാറില്ല. ഈ ഗവേഷണഫലം പുതിയതായി വിപണിയില്‍ ഇറങ്ങുന്ന ടാബ്ലറ്റ് മോഡലുകളില്‍ സ്വാധീനം ചെലുത്തും എന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല