ഹൃദയശസ്ത്രക്രിയ, അര്‍ബുദശസ്ത്രക്രിയ തുടങ്ങി റദ്ദാക്കിയ അടിയന്തിരശസ്ത്രക്രിയകളുടെ എണ്ണം ഈ വര്‍ഷം അഞ്ചിരട്ടിയായി വര്‍ദ്ധിച്ചുതായി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അഞ്ചിരട്ടിയാണ് ഇപ്രാവശ്യത്തെ റദ്ദാക്കിയ അടിയന്തിരശസ്ത്രക്രിയ എന്നത് ഏവരെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കയാണ്. ഹോസ്പിറ്റലുകളില്‍ ഉയര്‍ന്നുവന്ന ചില അസൌകര്യങ്ങളാണ് ഈ എണ്ണത്തിലുള്ള വര്‍ദ്ധനവിന് കാരണമായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.
ജി.പി.യെ കാണാന്‍ കാത്തിരിക്കുന്നതിനുള്ള സമയത്തിലുണ്ടായ വ്യത്യാസം ഇതിനൊരു കാരണമാണ്. കൂട്ട് മന്ത്രിസഭയ്ക്ക് എന്‍.എച്ച്.എസില്‍ ഉള്ള പിടി അയഞ്ഞുകൊണ്ടിരിക്കയാണെന്നും ശ്രുതിയുണ്ട്. മാത്രവുമല്ല ഇപ്പോള്‍ വരുത്തുന്ന ചില ഭേദഗതികള്‍ പല ഹോസ്പിറ്റലുകള്‍ക്കും അസൌകര്യം വര്‍ദ്ധിപ്പിക്കുണ്ട്. 2010ഡിസംബറില്‍ 322 റദ്ദായ ശസ്ത്രക്രിയകള്‍ ഉണ്ടായി എങ്കില്‍ ഇത് 2011 ഡിസംബറില്‍ 389 ആയിട്ടാണ് വര്‍ദ്ധിച്ചത്. എന്നാല്‍ ആരോഗ്യ മന്ത്രി സൈമണ്‍ ബേന്‍ പറയുന്നത് റദ്ദാക്കിയ ശസ്ത്രക്രിയകളുടെ എണ്ണം നടത്തിയ ശസ്ത്രക്രിയകളുടെ എണ്ണവുമായി തട്ടിച്ചു നോക്കുമ്പോള്‍ തുച്ഛമാണ് എന്നാണ്.
എന്‍.എച്ച്.എസ്. ആവശ്യമുള്ള രോഗികള്‍ക്ക് ശസ്ത്രക്രിയ നടത്തുന്നതില്‍ യാതൊരു മടിയും കാണിക്കുകില്ല. റദ്ദാക്കപ്പെട്ട ശസ്ത്രക്രിയകളില്‍ മൂന്നിലൊരു ഭാഗത്തിനു മാത്രം കാരണക്കാര്‍ ആറു ട്രസ്റ്റുകളാണ്. ഇവര്‍ക്കെതിരെ നടപടിയുണ്ടാകും. സങ്കീര്‍ണ്ണതകളും മുന്‍ഗണനകളും മൂലമാണ് ഈ സ്ഥാപനങ്ങളില്‍ ശസ്ത്രക്രിയകള്‍ പലപ്പോഴും റദ്ദാക്കേണ്ടി വരുന്നത്. ഇതിനുള്ള സാഹചര്യം മാറ്റുവാന്‍ ആവശ്യമായ പിന്തുണ എന്‍.എച്ച്.എസ്.നല്‍കും. നല്ല ഹോസ്പിറ്റലുകളുടെ കുറവും സൌകര്യങ്ങളും ചിലയിടങ്ങളിലെങ്കിലും പലപ്പോഴും രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാക്കിയിട്ടുണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല