1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 29, 2012

ആദ്യത്തെ ചോദ്യം നിങ്ങള്‍ക്ക് ശതകോടീശ്വാരന്‍ ആകണോ എന്നതാണ്. ഉണ്ടെന്നാണ് ഉത്തരമെങ്കില്‍ നമുക്ക് കാര്യത്തിലേക്ക് കടക്കാം. കാര്യം വളരെ നിസാരമാണ്. ഇവിടെ പറയാന്‍ പോകുന്ന ലോകത്തില്‍ ശതകോടീശ്വാരന്മാര്‍ ഉണ്ടായതിനെപ്പറ്റിയാണ്. എങ്ങനെയാണ് തെക്കുവടക്ക് നടന്നവരും വേറുതെ വീട്ടില്‍ കുത്തിയിരുന്നവരും ഒരനാള്‍ ശതകോടീശ്വാരന്മാര്‍ ആയത് എന്നതിനെപ്പറ്റിയാണ്. അവരുടെ മടിയില്‍നിന്നല്ല ശതകോടീശ്വാരന്മാരായി മാറിയതെന്ന വസ്തുത തിരിച്ചറിഞ്ഞുകൊണ്ടുതന്നെ നമുക്ക് തുടങ്ങാം.

ബ്രിട്ടണിലെ ഒരു മധ്യവര്‍ഗ്ഗകുടുംബത്തിലെ ഒരംഗം ഒരു വര്‍ഷം സമ്പാദിക്കുന്നത് ശരാശരി 26,200 പൗണ്ടാണ്. ഇതില്‍നിന്ന് ഇരുപത് മാറ്റിവെക്കാന്‍ തീരുമാനിച്ചാല്‍തന്നെ ഇരുന്നൂറ് വര്‍ഷം കൊണ്ടായിരിക്കും നിങ്ങള്‍ക്ക് ഒരു മില്യണ്‍ പൗണ്ട് സമ്പാദിക്കാന്‍ സാധിക്കുക. അപ്പോള്‍ ബ്രിട്ടണിലെ ഒരു മധ്യവര്‍ഗകുടുംബത്തിലെ ഒരംഗത്തിന് ഒരിക്കലും ശതകോടീശ്വാരനാകാനുള്ള സാധ്യതയില്ല. പിന്നെ ആര്‍ക്കാണ്. ആ ചോദ്യത്തിനാണ് ഇവിടെ ഉത്തരം പറയാന്‍ ശ്രമിക്കുന്നത്.

കച്ചവടം തുടങ്ങുക തന്നെ..

കച്ചവടം തുടങ്ങുകയെന്നതാണ് ശതകോടീശ്വാരനാകാനുള്ള എളുപ്പ മാര്‍ഗ്ഗങ്ങളിലൊന്ന്. പറയാന്‍ പോകുന്ന കാര്യം വളരെ നിസാരമാണ്. മറ്റുള്ളവര്‍ക്കുവേണ്ടി ജോലി ചെയ്ത് ശതകോടീശ്വാരനാകാമെന്ന് വിചാരിച്ചാല്‍ അതത്ര എളുപ്പമല്ല. എന്നാല്‍ സ്വന്തമായി കച്ചവടം ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ക്ക് ശതകോടീശ്വാരനാകാനുള്ള സാധ്യത വളരെ കൂടുതലായുണ്ട്. കച്ചവടത്തിന്റെ വലിയ പാഠങ്ങളിലൊന്ന് അതില്‍നിന്ന് ലഭിക്കുന്ന ലാഭത്തിന്റെ വലിയ പങ്ക് അതില്‍നിന്ന് നിക്ഷേപിക്കുക എന്നത്. അതായത് നിങ്ങള്‍ക്ക് ലഭിക്കുന്ന ലാഭം മുഴുവനുമെടുത്ത് പുട്ടടിക്കാതെ കച്ചവടം വികസിപ്പിക്കാനും കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനും നോക്കണം. അതുതന്നെയാണ് ഒരു ശതകോടീശ്വാരന്റെ വഴിയിലേക്കുള്ള വളര്‍ച്ച.

മറ്റുള്ളവരുടെ പണം ഉപയോഗിക്കുക

മറ്റുള്ളവരുടെ പണം ഉപയോഗിക്കുക എന്ന് പറമ്പോള്‍ നിങ്ങള്‍ ന്യായമായും സംശയിക്കും. എന്നാല്‍ അതാണ് അതിന്റയൊരു ശരി. കാരണം നിങ്ങളുടെ പണമാണ് കച്ചവടം ചെയ്യാന്‍ ഉപയോഗിക്കുന്നതെങ്കില്‍ കച്ചവടത്തില്‍ കാര്യമായി ശ്രദ്ധിക്കാനുള്ള സാധ്യതയില്ല. എന്നാല്‍ മറ്റുള്ളവരുടെ പണമാണെങ്കില്‍ അത് തിരിച്ചുകൊടുക്കണമല്ലോ എന്നോര്‍ത്ത് നിങ്ങള്‍ അത് ശ്രദ്ധിക്കാന്‍ സാധ്യതയുണ്ട്. ലോണ്‍ എടുത്തും മറ്റും ബിസ്നസ് തുടങ്ങാന്‍ പറയുന്നതിന് പിന്നില്‍ ഇങ്ങനെയൊരു മനഃശാസ്ത്രമുണ്ട്. മറ്റുള്ളവരുടെ പണംകൊണ്ട് ചെയ്യുന്ന കച്ചവടമാകുമ്പോള്‍ ഒരിക്കലും ആരും കൃത്യമായി ചെയ്യാതിരിക്കില്ല.

നല്ല ചിന്തകള്‍ക്കൊണ്ട് കച്ചവടത്തെ പുഷ്ടിപ്പെടുത്തുക

നമ്മുടെ നാട്ടില്‍ ചിലര്‍ കട തുടങ്ങുന്നത് അയല്‍ക്കാരന്റെ കട പൂട്ടിക്കാന്‍ വേണ്ടി ആയിരിക്കും. അല്ലെങ്കില്‍ അയല്‍ക്കാരന്റെ വളര്‍ച്ചയില്‍ അയൂസ പൂണ്ടായിരിക്കും. എന്തായാലും കച്ചവടം തുടങ്ങുന്നത് നിങ്ങള്‍ക്ക് നന്നാകാന്‍ വേണ്ടി മാത്രമായിരിക്കണം. അല്ലാതെ മറ്റൊരാളുടെ കച്ചവടം പൂട്ടാന്‍വേണ്ടി ആകരുത്. കൂടാതെ മറ്റൊരു പ്രധാനപ്പെട്ട കാര്യം തൊഴിലാളികള്‍ക്ക് കൃത്യമായ ശമ്പളം കൊടുക്കുകയെന്നതാണ്. അതായത് നിങ്ങളുടെ കമ്പനിയില്‍ അല്ലെങ്കില്‍ കടയില്‍ ജോലി ചെയ്യുന്നവര്‍ക്ക് നല്ല ശമ്പളം കൊടുത്താല്‍ അവര്‍ നിങ്ങള്‍ക്ക് നല്ല ഫലമുണ്ടാക്കി തരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. നല്ല ശമ്പളം- നല്ല ഉത്പാദനം- നല്ല ലാഭം എന്ന തരത്തില്‍ ആലോചിക്കുന്നതാണ് എപ്പോഴും നല്ലത്. അല്ലാതെ കുറഞ്ഞ ശമ്പളം കൂടുതല്‍ ലാഭമെന്ന് ആലോചിച്ചാല്‍ കാര്യങ്ങളെല്ലാം കുഴഞ്ഞുമറിയും.

തിരക്ക് കൂട്ടേണ്ടതില്ല

ശതകോടീശ്വരന്‍ എന്ന വാക്ക് പറയാന്‍ എളുപ്പമാണെങ്കില്‍ അങ്ങനെയാവാന്‍ സമയം ഒരുപാട് എടുക്കും. അതുകൊണ്ടുതന്നെ തിരക്കുകൂട്ടേണ്ടതില്ല എന്നതാണ് പ്രധാനപ്പെട്ട ഉപദേശം. അങ്ങനെ തിരക്ക് കൂട്ടി ശതകോടീശ്വാരന്‍ ആകാന്‍ ശ്രമിക്കുന്നവരാണ് കുഴിയില്‍ ചെന്ന് ചാടുന്നത്. അതുകൊണ്ടുതന്നെ നിങ്ങളുടെ കഴിവിനെ വളര്‍ത്തിയെടുക്കുക. സ്റ്റീവ് ജോബ്സിനെപ്പോലെ നിങ്ങള്‍ക്കും ശതകോടീശ്വരനാകാം. നിങ്ങള്‍ക്കും നിങ്ങളുടെ കഴിവിനെ വളര്‍ത്തിയെടുത്ത് കോടികള്‍ സമ്പാദിക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.