ബ്രിട്ടനില്‍ ബലാത്സംഗക്കേസിലെ പ്രതിക്ക് 26 വര്‍ഷത്തിന് ശേഷം ജയില്‍ശിക്ഷ. 46 കാരനായ മാര്ട്ടിന് ഈക് ആണ് ശിക്ഷിക്കപ്പെട്ടത്. എട്ടുവര്‍ഷത്തെ ജയില്‍വാസമാണ് ശിക്ഷ. 1986 ല്‍ നടന്ന ബലാത്സംഗക്കേസിലാണ് ശിക്ഷ. കഴിഞ്ഞ വര്‍ഷം തന്റെ പഴയ പെണ്‍സുഹൃത്തിനെ മാര്ട്ടിന് മര്‍ദ്ദിച്ചതോടെയാണ് പഴയ കേസില്‍ തെളിവു ലഭിച്ചത്.
സംശയം തോന്നിയതിനാല്‍ മാര്‍ട്ടിനെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു. ബലാത്സംഗത്തിനിരയായ സ്ത്രീയുടെ വസ്ത്രത്തിലെ ശ്രവങ്ങളുമായി ഇതിന് സാമ്യമുണ്ടെന്ന് വ്യക്തമായതോടെയാണ് മാര്ട്ടിന് കുടുങ്ങിയത്. ബലാത്സംഗത്തിനിരയായ 36 കാരിയായ സ്ത്രീ വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് 2000 ത്തില്‍ മരിച്ചിരുന്നു.
കെന്റിലെ ഫോക്സ്റോണില് ഒരു പബ്ബില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുംവഴിയാണ് മാര്ട്ടിന് ഇവരെ ആക്രമിച്ചത്. കാന്റര്‍ബറി ക്രൌണ്‍ കോടതി ജഡ്ജിയാണ് അപൂര്‍വമായ വിധിപ്രസ്താവം നടത്തിയത്. പ്രതി ചെയ്ത കൃത്യം ക്രൂരവും കഠിനവുമാണെന്ന് കോടതി വിലയിരുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല