ഭക്ഷണത്തെ പറ്റി എല്ലാവര്ക്കും നല്ല ധാരണ കാണും. എന്നാല്‍ ഇതില്‍ ചിലതെല്ലാം അബദ്ധധാരണകള്‍ ആണെന്ന് അറിയുമ്പോള്‍ ഇത് വരേയ്ക്കും നമ്മള്‍ നഷ്ട്ടപെടുത്തിയ ഭക്ഷണത്തെ പറ്റി ആലോചിച്ചു നെടുവീര്‍പ്പെടുവാനെ നമ്മള്‍ക്ക് സാധിക്കൂ. ഭക്ഷണത്തെ പറ്റി ധാരാളം കെട്ടുകഥകള്‍ നമ്മള്‍ക്കിടയില്‍ തന്നെ ഉണ്ട്. പ്രധാനപ്പെട്ട പത്തു അബദ്ധധാരണകളാണ് ഇവിടെ പറയുന്നത്.
ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് ദഹനം കുറയ്ക്കും
തലമുറകളായി കൈമാറിവന്ന വിശ്വാസമാണ് ഭക്ഷണത്തിനിടയില്‍ വെള്ളം കുടിക്കുവാന്‍ പാടില്ല എന്നത്. ഇത് ദഹനത്തെ ഒരു തരത്തിലും ബാധിക്കുന്നില്ല എന്നതാണ് സത്യം. എന്നാലോ ശരീരത്തിന് ഗുണം ചെയ്യുകയും ചെയ്യുന്നുണ്ട്.
ഭക്ഷണത്തിന് ശേഷം പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുന്നത് നല്ലതല്ല
ഇത് പൂര്‍ണ്ണമായും ഒരു അബദ്ധധാരണയല്ല. ഇത് വലിയ രീതിയില്‍ പ്രശ്നങ്ങള്‍ വരുത്തുന്നില്ല എങ്കിലും ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാക്കും. ഭക്ഷണത്തിന് ഒരു മണിക്കൂര്‍ ശേഷം ഫലങ്ങള്‍ കഴിക്കുന്നതാണ് അഭികാമ്യം.
പപ്പായ ഗര്‍ഭിണികള്‍ ഒഴിവാക്കണം
ഇന്ത്യയില്‍ നിലവിലുള്ള ഒരു വിശ്വാസമാണിത്. പപ്പായ ഗര്‍ഭിണികള്‍ക്ക് നല്ലതാണ് എന്നതാണ് ശാസ്ത്ര സത്യം. ഗര്‍ഭപാത്രത്തിന്റെ സങ്കോചത്തിനു പപ്പായ ഇടയാക്കും എന്നുള്ള വിശ്വാസമാണ് കാറ്റില്‍ പറക്കുവാന്‍ പോകുന്നത്. വിറ്റാമിനുകളും ധാതുക്കളുടെയും ശേഖരമാണ് പപ്പായ. ഇത് ഗര്‍ഭിണികള്‍ക്ക് വളരെ ഗുണം ചെയ്യും.
ആപ്പിള്‍ തൊലിയില്‍ ന്യൂട്രിയെന്റ്സ് അടങ്ങിയിട്ടില്ല
ആന്റിഒക്സിടന്‍സ് നിറഞ്ഞ ആപ്പിള്‍ തൊലി അതിന്റെ മാസത്തേക്കാള്‍ ഗുണകാരിയാണ്. അതിനാല്‍ കഴിക്കുമ്പോള്‍ തൊലി വെറുതെ വിടണ്ട.
ഏഴു മണിക്ക് ശേഷമുള്ള ആഹാരം തടി വര്‍ദ്ധിപ്പിക്കും
സമയം ഒരു രീതിയിലും നമ്മുടെ തടിയെ ബാധിക്കുന്നില്ല. എത്രയും അധികം കലോറി കഴിക്കുന്നുവോ അത്രയും അധികം തടി നാം വയ്ക്കുന്നു. വളരെ വൈകിയുള്ള ലഘുഭക്ഷണം ചിലപ്പോള്‍ നിങ്ങളുടെ ഉറക്കത്തെ ബാധിക്കാം .
മത്സ്യാഹാരം കഴിച്ചതിനു ശേഷം പാല്‍ പാടില്ല
വിരുദ്ധാഹാരമായി കരുതി പോരുന്ന മത്സ്യവും പാലും ശരീരത്തിന് യാതൊരു ദോഷവും വരുത്തുന്നില്ല.മറിച്ച് ഇവ ചേര്‍ന്നുള്ള ഭക്ഷണക്രമങ്ങള്‍ വളരെ ആരോഗ്യപരവുമാണ്.
ഭക്ഷണശേഷം നീന്താന്‍ പാടില്ല
ആഹാരശേഷം പെട്ടെന്ന് തന്നെ നീന്തുന്നത് പലപ്പോഴും കോച്ചി വലിക്കുന്നതിനും മുങ്ങിമരിക്കുന്നതിനും ഇടയാക്കും. നീന്തല്‍ മാത്രമല്ല ഭക്ഷണശേഷം പെട്ടെന്ന് കഠിനജോലികളില്‍ ഏര്‍പ്പെടുന്ന ഏതൊരാള്‍ക്കും പ്രശ്നങ്ങള്‍ അനുഭവപ്പെടും.
ചോക്ലേറ്റ് മുഖക്കുരു ഉണ്ടാക്കും
മിക്ക കൌമാരക്കാരുടെയും അവരുടെ മാതാപിതാകളുടെയും വിശ്വാസമാണിത്. ചിലരുടെ ചര്‍മ്മ പ്രകൃതി അനുസരിച്ചാണ് മുഖക്കുരു ഉണ്ടാകുന്നത്. അത് ഏതു ഭക്ഷണം കഴിച്ചാലും ഉണ്ടാകും. ചോക്ലേറ്റ് കഴിച്ചത് കൊണ്ട് മാത്രം അത് വരില്ല.
കുങ്കുമപ്പൂവ് ഗര്‍ഭിണികള്‍ കഴിച്ചാല്‍ പ്രസവിക്കുന്ന കുട്ടി സുന്ദരനാകും
ഇതും കാലാകാലങ്ങളായി പലരും അനുവര്‍ത്തിച്ചു പോരുന്ന വിശ്വാസമാണ്. ഇതും കുട്ടിയുടെ സൌന്ദര്യമായി യാതൊരു ബന്ധവുമില്ല. പാലും കുങ്കുമപ്പൂവും നല്ലാതാണ് എങ്കില്‍ തന്നെയും കുട്ടിയുടെ നിറവുമായി ഇതിനു യാതൊരു ബന്ധവുമില്ല.
ച്യൂയിംഗം വിഴുങ്ങിയാല്‍ അത് അടുത്ത ഏഴു വര്‍ഷത്തേക്ക് ദഹിക്കാതെ വയറില്‍ തങ്ങി നില്‍ക്കും.
ഒരു ച്യൂയിഗംദഹിപ്പിക്കാന്‍ നമ്മുടെ ശരീരതിനാകില്ല എന്നതാണ് സത്യം. എന്നാല്‍ അനാവശ്യമായ ഭക്ഷണങ്ങളെ പുറം തള്ളുന്ന പോലെത്തന്നെ ഇതും പുറംതള്ളപ്പെടുന്നു.കൂടുതല്‍ ച്യൂയിംഗം അകത്തു പോകുന്നത് ദഹനവ്യവസ്ഥക്ക് ബ്ലോക്ക് ഉണ്ടാക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല