1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 31, 2012

നിലവില്‍ ബ്രിട്ടണില്‍ കുട്ടികള്‍ എന്തെങ്കിലും വികൃതി കാട്ടിയതിന് രക്ഷിതാക്കള്‍ അവരെ തല്ലിയാല്‍ രക്ഷിതാക്കള്‍ അഴിയെണ്ണേണ്ട സാഹചര്യമാണ് ഉള്ളത്. എന്നാല്‍ ഇപ്പോള്‍ കുട്ടികളെ അടിക്കുന്നത് സംബന്ധിച്ച നിയമങ്ങള്‍ കുറച്ചു കൂടെ ലളിതമാക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ മാതാപിതാക്കള്‍ക്ക് കുട്ടികളെ വീട്ടില്‍ വച്ച് തന്നെ മര്യാദ പഠിപ്പിക്കാം. ഇതിന്റെ പേരില്‍ വിചാരണ നേരിടും എന്നുള്ള ഭയവും വേണ്ട. ടോട്ടന്‍ഹാം എം.പി.യായ ഡേവിഡ്‌ ലാമിയാണ് 2004 ല്‍ ലേബര്‍ പാര്‍ട്ടിയുടെ തീരുമാനത്തിന്റെ പിന്‍ബലത്തില്‍ കുട്ടികളെ അടിക്കുന്നത് വിചാരണ നേടുന്ന തരത്തിലുള്ള നിയമം നിലവില്‍ കൊണ്ട് വന്നത്.

എന്നാല്‍ കഴിഞ്ഞ വേനല്ക്കാലത്തുണ്ടായ കലാപങ്ങള്‍ ഈ അനാവശ്യ നിയമത്തിന്റെ പരിണിതഫലമാണ് എന്ന് പലരും അഭിപ്രായപ്പെട്ടു. ഒരു ഇന്റര്‍വ്യൂവില്‍ മുന്‍വിദ്യാഭ്യാസമന്ത്രി കഴിഞ്ഞ കലാപത്തിനു ശേഷം പലരും സര്‍ക്കാരിനെ ഇതിന്റെ പേരില്‍ കുറ്റപ്പെടുത്തുകയുണ്ടായി എന്ന് പറയുകയുണ്ടായി. പല മാതാപിതാക്കളും പറഞ്ഞത് തങ്ങളുടെ മക്കളെ ഒന്ന് തല്ലാന്‍ പോലുമില്ല അവകാശമില്ല പിന്നെ ഇത് പോലുള്ള കാര്യങ്ങളില്‍ നിന്നും അവരെ എങ്ങിനെ പിന്തിരിപ്പിക്കും എന്നാണു ആദേഹം ചോദിച്ചത്.

മിക്ക മാതാപിതാക്കളും കുട്ടികളെ അടിക്കുന്നതിനു ഭയപ്പെടുകയാണ് പിന്നീട് ഇത് കുട്ടികളെ തങ്ങളില്‍ നിന്നും എന്നെന്നേക്കുമായി അകറ്റുന്നതിന് തുല്യമാകും എന്ന് എല്ലാ മാതാപിതാക്കള്‍ക്കും അറിയാം. കുട്ടികളുടെ ചര്‍മ്മം ചുമന്നു പോകാത്ത രീതിയില്‍ മാത്രമേ കുട്ടികളെ അടിക്കുവാന്‍ പാടുള്ളൂ എന്നാണു 2004ളെ കുട്ടികളുടെ നിയമം അനുശാസിക്കുന്നത്. എന്നാല്‍ ഈ നീക്കത്തിനെതിരെ സോഷ്യല്‍ വര്‍ക്കര്‍മാര്‍ രംഗത്ത്‌ വന്നിട്ടുണ്ട്.

പുറത്തു വന്‍ മാഫിയ ഇവരെ കാത്തിരിക്കയാണ്. മാതാപിതാക്കളുടെ ചെറിയ രീതിലുള്ള മര്‍ദ്ദനം പോലും കുട്ടികളെ ഇവരിലേക്ക് വലിച്ചടുപ്പിക്കും. അതിനാല്‍ കുട്ടികള്‍ക്ക് അവരുടെതായ തീരുമാനങ്ങള്‍ എടുക്കാനുള്ള രീതിയില്‍ അവരെ വളര്‍ത്തിക്കൊണ്ട് വരണം. പലപ്പോഴും സോഷ്യല്‍ വര്‍ക്കര്‍മാരാണ് മക്കള്‍ക്കും മാതാപിതാക്കള്‍ക്കും ഇടയില്‍ കയറി വരുന്നത്. കുട്ടികളെ സംബന്ധിച്ച പല പ്രശ്നങ്ങള്‍ക്കും ഇന്ന് തീരുമാനം എടുക്കുവാനുള്ള സ്വതന്ത്രം സോഷ്യല്‍ വര്‍ക്കര്‍മാര്‍ക്കാണ്. എന്തായാലും കുട്ടികള്‍ക്ക്‌ രണ്ടെണ്ണം പൊട്ടിക്കാന്‍ സമ്മതം തരുന്ന രീതിയില്‍ നിയമം മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറായേക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.