ഉറക്കം എത്രത്തോളം പ്രധാനപ്പെട്ട കാര്യമാണെന്ന് ആരും ആരോടും പറയേണ്ടതില്ല. ഉറങ്ങിയില്ലെങ്കില്‍ നിങ്ങള്‍ എത്രത്തോളം ബുദ്ധിമുട്ടുമെന്ന കാര്യത്തിലും ആര്‍ക്കും സംശയമുണ്ടാകില്ല. ഇവിടെ ഉറക്കമില്ലാത്തതിന്റെ പ്രശ്നങ്ങളെക്കുറിച്ചാണ് പറയാന്‍ പോകുന്നത്. ഉറക്കമില്ലാതെ വന്നാല്‍ എന്തൊക്കെയുണ്ടാകാമെന്നും പറയുന്നു. നമ്മള് രണ്ടും മൂന്നും തവണയായിട്ടാണ് ഉറങ്ങുന്നത്. അതായത് ഉറങ്ങാന്‍ കിടന്നാല്‍ അല്പം കഴിയുമ്പോള്‍ ചെറിയൊരു നിദ്രയിലേക്ക് വീഴുന്നു. അല്പം കഴിഞ്ഞ് വീണ്ടും എഴുന്നേല്ക്കാന് സാധ്യതയുണ്ട്. ഉടന്‍തന്നെ ഗാഢനിദ്രയിലേക്ക് വീഴുമെന്നാണ് ഡോക്ടര്‍മാരും മറ്റും പറയുന്നത്.
അവിടെയാണ് കുഴപ്പം. അങ്ങനെ ഗാഢനിദ്രയിലേക്ക് വീണില്ലെങ്കില്‍ കാര്യങ്ങള്‍ കുഴഞ്ഞുമറിയും. ചെറിയ ഉറക്കം കഴിഞ്ഞ് എഴുന്നേറ്റ് വീണ്ടും ചെറിയ ഉറക്കത്തിലേക്കാണ് വീഴുന്നതെങ്കില്‍ വീണ്ടും താമസിയാതെ ഏഴുന്നേല്ക്കാന് സാധ്യതയുണ്ട്. അങ്ങനെയങ്ങനെ രാത്രി കഴിയുംവരെ നിങ്ങള്‍ പാതിനിദ്രയില്‍ കഴിച്ചുകൂട്ടേണ്ടിവരും. അത് വല്ലാത്ത ആരോഗ്യപ്രശ്നമാണ് ഉണ്ടാക്കുന്നത്. എന്തിനേറെ പറയുന്നു. ഇത്തരത്തില്‍ ഉറങ്ങുന്നവര്‍ക്ക് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത വരെയുണ്ടെന്ന് ആരോഗ്യരംഗത്തെ വിദഗ്ദര്‍ പറയുന്നു.
ഇങ്ങനെ ഉറക്കമുണരുന്നവര്ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് പ്രമേഹം ഉണ്ടാകാനുള്ള സാധ്യത ആറ് മടങ്ങ് കൂടുതലാണ്. കൂടാതെ കൂടുതല്‍ രൂക്ഷമായ പ്രശ്നമായ ഹൃദ്രോഗവും ഉണ്ടാകാനുള്ള സാധ്യതയും വര്‍ദ്ധിക്കുന്നു. മൂന്നുദിവസത്തെ ഉറക്കമില്ലായ്മയില്നിന്നുപോലും പ്രമേഹം വര്‍ദ്ധിക്കാനുള്ള സാധ്യതയുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നത്. മൂന്നുദിവസം നിങ്ങള്‍ക്ക് ശരിയായ ഉറക്കം ലഭിച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക് പ്രമേഹം കൂടാന്‍ സാധ്യതയുണ്ടെന്ന് കേട്ടാല്‍ ഞെട്ടേണ്ടതില്ല. കാര്യം സത്യമാണ് എന്ന് മനസിലാക്കണം.
20,000 പേരില്‍ നടത്തിയ പരീക്ഷണങ്ങളെത്തുടര്‍ന്നാണ് ഗവേഷകര്‍ ഈ നിരീക്ഷണത്തില്‍ എത്തിയിരിക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവാണ് പല പ്രശ്നങ്ങള്‍ക്കും കാരണം. ഉറക്കമില്ലെങ്കില്‍ ഇതൊന്നും നിയന്ത്രിക്കാന്‍ സാധിക്കില്ല. അത് ഗുരുതമായ പ്രശ്നങ്ങളുണ്ടാക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല