യുഎസ് പാസ്റ്റര്‍ ടെറി ജോണ്‍സിന് ബ്രിട്ടണില്‍ വിലക്കേര്‍പ്പെടുത്തി. ഖുറാന് കത്തിക്കുമെന്ന് ഭീഷണി മുഴക്കി വാര്‍ത്തകളില്‍ സ്ഥാനം പിടിച്ച ടെറി ജോണ്‍സിന്റെ സന്ദര്‍ശനം മത സൗഹാര്‍ദ്ദത്തെ തകര്‍ത്തേക്കുമെന്ന കാരണത്താലാണ് ബ്രിട്ടന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ടെറി ഫെബ്രുവരി അഞ്ചിന് ബ്രിട്ടണിലെ ല്യൂട്ടന്‍ സന്ദര്ശിക്കാനിരിക്കുകയായിരുന്
ഇതേസമയം സര്‍ക്കാരിന്റെ തീരുമാനത്തില്‍ നിരാശനാണെന്ന് ടെറി പ്രതികരിച്ചു. തന്റെ മകള്‍ ബ്രിട്ടണിലാണ് കഴിയുന്നതെന്നും തന്റെ പേരക്കുട്ടികള്‍ ഇംഗ്ളീഷുകാരായിട്ടാണ് വളരുന്നതെന്നും ടെറി ചൂണ്ടിക്കാട്ടി. 9/11 ആക്രമണത്തിന്റെ വാര്‍ഷികത്തില്‍ മുസ്ളീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുറാന് കത്തിക്കണമെന്ന ടെറിയുടെ ആഹ്വാനം ആഗോള വിമര്‍ശനത്തിന് കാരണമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല