1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 31, 2012

റോയല്‍ ബാങ്ക് ഓഫ് സ്കോട്ട്‌ലന്‍ഡ് ബോസായ സ്റ്റീഫന്‍ ഹെസ്ട്ടര്‍ സമ്മര്‍ദ്ദത്തിനു വഴങ്ങി ബോണസായി ലഭിച്ച ഭീമമായ തുക വേണ്ടെന്നു വച്ചു. ഈ ബാങ്കിന്റെ 83% ശതമാനം ഓഹരിയും നികുതി ദായകര്‍ക്ക് സ്വന്തമാണ്. മറ്റുള്ള സാമൂഹിക നേതാക്കളുടെ സമ്മര്‍ദത്തിനു വഴങ്ങിയാണ് ഹെസ്ട്ടര്‍ ഇത്തരം ഒരു തീരുമാനത്തിലെത്തിയത് എന്ന് പല വൃത്തങ്ങളും സൂചിപ്പിച്ചു. ബോണസ്‌ നല്‍കുന്നതിനായി പൊതു വോട്ടു സംഘടിപ്പിക്കുവാന്‍ ശ്രമിച്ച ചാന്‍സലര്‍ ജോര്‍ജ്‌ ഓസ്ബോണ്‍ ഇദ്ദേഹത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തു. ഹെസ്ട്ടര്‍ ഇതില്‍ നിന്നും പിന്മാറാന്‍ കാരണം താന്‍ ഇത് സ്വീകരിച്ചാല്‍ താഴ്ന്നു പോയതായി തോന്നുമെന്നതിനാലാണെന്ന് അറിയിച്ചു.

എന്നാല്‍ ഇതിനു മുന്‍പ്‌ ഈ തുക കൈപറ്റാതിരിക്കുവാന്‍ കാരണം ഒന്നും കാണുന്നില്ല എന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കളോടു അദ്ദേഹം സൂചിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ഈ തീരുമാനം ബാങ്കിലെ പലരെയും അത്ഭുതപ്പെടുത്തി. ഒരു മില്യനോളം അടിസ്ഥാന ശംബളം വാങ്ങുന്ന ഹെസ്ട്ടരിനു അത്രത്തോളം തന്നെ ബോണസായി പ്രഖ്യാപിച്ചിരുന്നു. ഇദ്ദേഹം എടുത്ത ഈ തീരുമാനത്തെ ചാന്‍സലര്‍ ഓസ്ബോണ്‍ പുകഴ്ത്തി.

തികച്ചും വിവേകപൂര്‍ണമായ ഒരു തീരുമാനമാണ് ഇദ്ദേഹം എടുത്തത്‌ എന്നും ആര്‍.ബി.എസില്‍ പണം നിക്ഷേപിച്ചവരുടെ ആത്മവിശ്വാസം ഇത് വര്‍ദ്ധിപ്പിക്കും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹെസ്ട്ടരുടെ ഈ തീരുമാനം പ്രധാനമന്ത്രി ഡേവിഡ്‌ കാമറൂണിനു ആശ്വാസം നല്‍കി. ബാങ്കുകളോട് മൃദുലമായ രീതിയിലുള്ള കാമറൂണിന്റെ സമീപനം വിമര്‍ശിക്കപ്പെട്ടിരുന്നു. ബോണസ്‌ നല്‍കുന്നതിനെ പറ്റി പൊതുജനാഭിപ്രായം തേടാനിരിക്കുന്നതിനു മൂന്നു മണിക്കൂര്‍ മുന്‍പാണ് ഹെസ്ട്ടര്‍ തന്റെ തീരുമാനം പുറത്തുവിട്ടത്.

ലേബര്‍ പാര്‍ട്ടിലീഡര്‍ എട് മില്ലിബൗണ്ട് ഈ തീരുമാനം ശരിവച്ചു. ചില സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലുകളാണ് ഹെസ്ട്ടരെ ഈ രീതിയില്‍ ചിന്തിപ്പിച്ചതെന്നു പറയുന്നുണ്ട്. രാജ്യത്തിന്റെ ഈ പ്രത്യേക അവസ്ഥ പരിഗണിച്ചു പലരും ഇതേ രീതിയില്‍ ചിന്തിക്കുന്നുണ്ട്. ആര്‍ ബി എസ് ചെയര്‍മാന്‍ സര്‍ ഫിലിപ്‌ വേണ്ടെന്നു വച്ച 1.4 മില്ല്യന്‍ ഇതിനു മറ്റൊരുദാഹരണമാണ്. ഈ തീരുമാനമെടുക്കാന്‍ ഏറെ സമയം എടുത്തെങ്കിലും നല്ല തീരുമാനമായി എന്ന് പറഞ്ഞു പലരും ഹെസ്ട്ടരെ അനുമോദിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.