ബ്രിട്ടനില്‍ ബെനിഫിറ്റ് വിതരണത്തില്‍ അപാകത തുടരുന്നുവെന്ന് കണ്ടെത്തല്‍. വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ അനാസ്ഥമൂലം 1.1 ദശലക്ഷം പൗണ്ടിന്റെ നഷ്‌ടമുണ്ടായെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നാഷണല്‍ ഓഡിറ്റ് ഓഫീസാണ് വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ ശോച്യാവസ്ഥ കണ്ടെത്തിയത്.
അനര്‍ഹര്‍ ബെനിഫിറ്റ് സ്വന്തമാക്കുന്നതിലൂടെയാണ് വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന് പ്രധാനമായും നഷ്‌ടമുണ്ടാവുന്നത്. ബെനിഫിറ്റ് ആപ്ലിക്കേഷനിലെ അപാകതകള്‍ മൂലം 800 ദശലക്ഷം പൌണ്ട് വിതരണം ചെയ്യാനായിട്ടില്ല.
അനര്‍ഹര്‍ ബെനിഫിറ്റ് കൈപ്പറ്റുന്നത് തടയാന്‍ വര്‍ക്ക് ആന്‍ഡ് പെന്‍ഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിന്റെ പ്രവര്‍ത്തനം പൂര്‍ണമാവുന്നതോടെ ബെനിഫിറ്റ് തട്ടിപ്പുകാരെ പിടികൂടാമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. വിദേശത്ത് താമസിച്ച് ബെനിഫിറ്റ് കൈവശപ്പെടുന്നവര്‍ക്കെതിരെയും നടപടിയുണ്ടാവും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല