1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 31, 2012

UKKCA സെക്രട്ടറി മാത്യുക്കുട്ടി ആനകുത്തിക്കലിന് നോട്ടിംഗ്ഹാമില്‍ ഗംഭീര സ്വീകരണം

ജില്‍സ് മാത്യു

UKKCA -യുടെ പതിനൊന്നാമത് ഭരണസമിതിയുടെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട നോട്ടിംഗ്‌ഹാം ക്നാനായ യൂണിറ്റ് അംഗം മാത്യുക്കുട്ടി ജോണ്‍ ആനകുത്തിക്കലിന് നോട്ടിംഗ്‌ഹാം ക്നാനായ കുടുംബാംഗങ്ങള്‍ ഒത്തു ചേര്‍ന്ന്‍ ആശംസകള്‍ നേര്‍ന്നു.യൂണിറ്റ് പ്രസിഡന്റ് ജോയി കുന്നാംപടവില്‍ യൂണിറ്റിന്റെ എല്ലാ സഹകരണങ്ങളും മാത്യുക്കുട്ടിയെ വിജയിപ്പിക്കാന്‍ പ്രവര്‍ത്തിക്കുകയും സഹകരിക്കുകയും ചെയ്ത എല്ലാവര്‍ക്കും യൂണിറ്റിന്റെ പേരില്‍ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

യൂണിറ്റ് സെക്രട്ടറി ലിസി സ്റ്റീഫന്‍,മുന്‍ പ്രസിഡന്റ് ജെയിംസ് കാവനാല്‍,മുന്‍ സെക്രട്ടറി ബേബി കുര്യാക്കോസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.തന്നെ വിജയിപ്പിക്കാന്‍ സഹകരിച്ച എല്ലാവര്‍ക്കും മാത്യുക്കുട്ടി നന്ദി രേഖപ്പെടുത്തി.സെക്രട്ടറി എന്ന നിലയില്‍ സമുദായത്തിന്‍റെ നന്മയ്ക്കും വളര്‍ച്ചയ്ക്കും തന്‍റെ കഴിവ് പ്രയോജനപ്പെടുത്തുമെന്ന് പറഞ്ഞ അദ്ദേഹം മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ യൂണിറ്റിന്റെ സഹകരണവും പിന്തുണയും അഭ്യര്‍ഥിച്ചു.

UKKCA ജോയിന്‍റ് സെക്രട്ടറി ജോബി സിറിയക്‌ ഐത്തിലിന് നനീറ്റനില്‍ ഉജ്വല സ്വീകരണം

UKKCA -യുടെ പതിനൊന്നാമത് ഭരണസമിതിയുടെ ജോയിന്‍റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ജോബി സിറിയക്‌ ഐത്തിലിന് നനീറ്റനില്‍ സ്വീകരണം നല്‍കി.UKKCA കവന്‍ട്രി ആന്‍ഡ്‌ വാര്‍വിക് ഷയര്‍ യൂണിറ്റ് പ്രസിഡന്റ് ബാബു കളപ്പുരയ്ക്കല്‍ നേതൃത്വം നല്‍കിയ പരിപാടിയില്‍ സെക്രട്ടറി ലിജോ,താജ്,ജോര്‍ജ്കുട്ടി എണ്ണംപ്ലാശ്ശേരില്‍,സെന്‍സ്‌ കൈതവേലില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.