1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 1, 2012

ട്രാഫിക്‌ നിയമങ്ങളുടെ കാര്യത്തില്‍ ഒരുപടി മുന്നില്‍ ആണ് യൂറോപ്യന്‍ രാജ്യങ്ങള്‍. എന്നാല്‍ വേലി തന്നെ വിളവ തിന്നാലോ? കണ്ടെത്താന്‍ കുറച്ചു കാലം എടുത്തേക്കും എന്ന് മാത്രം. ജര്‍മനിയിലെ കിഴക്കന്‍ സംസ്ഥാനമായ സാക്സണിയില്‍ ഒരു പോലീസുകാരന്‍ ഡ്രൈവിംഗ് ലൈസന്‍ സില്ലാതെ പട്രോളിംഗ് ജോലി ചെയ്തത് നീണ്ട 22 വര്‍ഷം.

എന്തായാലും പലനാള്‍ കള്ളന്‍ ഒടുവില്‍ പിടിയിലായി.സംഭവം പുറത്തുവന്നതോടെ ഇയാള്‍ക്കെതിരേ ക്രിമിനല്‍ കുറ്റം ചുമത്തിയിട്ടുണ്ട്. ട്രാക്റ്ററും മോട്ടോര്‍ സൈക്കിളും ഓടിക്കാനുള്ള ലൈസന്‍സ് ഇയാള്‍ക്കുണ്ടായിരുന്നു. പട്രോള്‍ കാര്‍ ഓടിക്കുന്നതിനും ഇതുതന്നെ മതിയെന്നാണ് ഇതുവരെ പോലീസുകാരന്‍ കരുതിയിരുന്നതത്രെ. ലൈസന്‍സ് പുതുക്കാന്‍ പോയപ്പോഴാണ് ഇത്രയുംകാലം നിയമലംഘനം നടത്തിയിരുന്നതായി തെളിഞ്ഞത്.

1990ല്‍ ജര്‍മന്‍ ഏകീകരണത്തിനു തൊട്ടു മുമ്പാണ് ഇയാള്‍ പോലീസില്‍ ചേരുന്നത്. കിഴക്കന്‍ ജര്‍മനിയില്‍ പോലീസ് പട്രോള്‍ നടത്തിയിരുന്നത് കാല്‍നടയായി ആയിരുന്നു. അങ്ങനെയുള്ളവര്‍ ഡ്രൈവ് ചെയ്യാന്‍ തുടങ്ങിയപ്പോഴും ലൈസന്‍സ് ഉണ്ടോ എന്നു പരിശോധിച്ചിരുന്നില്ലെന്നാണ് പോലീസിന്റെ വിശദീകരണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.