വെള്ളത്തിനായി നാം ഇപ്പോള്‍ 8.8 ശതമാനം അധികം പണം കൊടുക്കുകയാണ്. പലപ്പോഴും നമ്മുടെ കുഞ്ഞു കുഞ്ഞു അശ്രദ്ധകളാണ് ഇതിനായി വഴിവക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനു മുന്‍പ് വാട്ടര്‍ ബില്‍ അടക്കുവാന്‍ കഴിയാതിരുന്ന ആളുകളുടെ എണ്ണം 5 ശതമാനം ആയിരുന്നു എങ്കില്‍ ഇപ്പോള്‍ അത് 10 ശതമാനംആണ്. പലപ്പോഴും പല കുടുംബങ്ങള്‍ക്കും വാട്ടര്‍ ബില്‍ എന്നത് ഒരു ബാധ്യതയായിത്തുടങ്ങി. ഇതാ വാട്ടര്‍ ബില്‍ കുറയ്ക്കുവാന്‍ അഞ്ചു വഴികള്‍.
വാട്ടര്‍ മീറ്റര്‍
മിക്ക ആളുകളുടെ വാട്ടര്‍ ബില്ലും ‘വിലയുടെ’ അടിസ്ഥാനത്തിലാണ്. അതായത് വലിയ വീടുള്ളവര്‍ക്ക് കൂടുതല്‍ വാട്ടര്‍ ബില്‍ വരുന്നു എന്നര്‍ത്ഥം. ചെറിയ വീടുള്ളവര്‍ ഒരു വാട്ടര്‍ മീറ്റര്‍ സ്ഥാപിക്കണം എന്നൊന്നുമില്ല. കണക്കുകള്‍ പ്രകാരം വാട്ടര്‍ മീറ്റര്‍ ഉപയോഗിക്കുന്നത് 20 ശതമാനം വരെ വാട്ടര്‍ ബില്‍ കുറയ്ക്കും എന്നാണു. ഒരു വര്‍ഷത്തെ ബില്‍ 376 പൌണ്ട് ആണെങ്കില്‍ 75 പൌണ്ടെങ്കിലും ഇതിനാല്‍ ലാഭിക്കാം.
ജലസംരക്ഷണ ഉപകരണങ്ങള്‍ ഉപയോഗിക്കുക
കണക്കുകള്‍ പ്രകാരം ബ്രിട്ടനില്‍ ഒരാള്‍ ഒരു ദിവസം 150 ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നുണ്ട്. ഇതില്‍ മുപ്പത്തിമൂന്നു ശതമാനം വെള്ളവും ഓടകളിലേക്ക് ഒഴുകി പോകുകയാണ്. മികച്ച രീതിയിലുള്ള ഷവര്‍, പൈപ്പ് എന്നിവ ഉപയോഗിച്ചാല്‍ ഏകദേശം 72 പൌണ്ടെങ്കിലും നമുക്ക് ലാഭിക്കാവുന്നതാണ്. മികച്ച രീതിയിലുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് എല്ലാ രീതിയിലും ഗുണം ചെയ്യും. അനാവശ്യമായി നമ്മള്‍ ഉപയോഗിക്കപെടാതെ പോകുന്ന വെള്ളത്തിന്റെ കണക്ക് കേട്ടാല്‍ നമ്മള്‍ ഞെട്ടുകത്തന്നെ ചെയ്യും. ഇതില്‍ നിന്നും രക്ഷപ്പെടാന്‍ കഴിഞ്ഞാല്‍ ബില്ലില്‍ നല്ല കുറവ് നമുക്ക് വരുത്തുവാന്‍ സാധിക്കും.
ടാപ്പുകള്‍ അടയ്ക്കുക
നമ്മുടെ അശ്രദ്ധ കാരണം എത്ര ജലം നഷ്ട്ടമാകുന്നുണ്ടാകും? ടാപിലൂടെ ആറു ലിറ്ററോളം വെള്ളം ഓരോ മിനിട്ടിലും നമുക്ക് നഷ്ട്ടമാകുന്നുണ്ട്. നമ്മള്‍ പല്ല് തെക്കുമ്പോഴും ഷേവ് ചെയ്യുമ്പോഴും മുഖം കഴുകുമ്പോഴും നാം അറിയാതെ തന്നെ വെള്ളം ഒഴുകിപോകുന്നത് നാം അത്ര ശ്രദ്ധിക്കില്ല. ഇത് ശ്രദ്ധിക്കുകയാണ് എങ്കില്‍ 34പൌണ്ട് വെള്ളത്തിലും 24പൌണ്ട് ഗ്യാസിലും നമുക്ക് ലാഭിക്കാം.
ചോര്‍ച്ച അടയ്ക്കുക
ടാപ്പുകളുടെ ചോര്‍ച്ച അടക്കുന്ന വഴി ഒരു ദിവസം 75 ലിറ്ററോളം വെള്ളം നമുക്ക് ലാഭിക്കാം. അതായത് വര്ഷം 5500 ലിറ്ററോളം വെള്ളം. പൈപ്പുകളുടെ കാലാവധി കഴിയുന്നതിനു മുന്‍പ് തന്നെ മാറി വയ്ക്കാന്‍ ശ്രദ്ധിക്കണം.
പൂന്തോട്ടത്തില്‍ ശ്രദ്ധിക്കുക
മിക്കവാറും പൂന്തോട്ടത്തിലാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വെള്ളം ദുരുപയോഗം ചെയ്യുന്നത്. പൈപ്പുകള്‍ക്ക് പകരം വെള്ളം ഒഴിക്കുവാനായിട്ടു ഒരു പാത്രം ഉപയോഗിക്കുന്നത് വെള്ളത്തിന്റെ ചിലവ് കുറയ്ക്കും. വെള്ളം നിയന്ത്രിച്ചു ചിലവാക്കുന്ന ഹോസുകള്‍ ഉപയോഗിക്കുവാന്‍ ശ്രമിക്കുക. ഇവയെല്ലാം തീര്‍ച്ചയായും നിങ്ങളുടെ വാട്ടര്‍ ബില്ലിനെ ബാധിക്കും. ചെറിയ ശ്രദ്ധ നമ്മെ വലിയ നഷ്ട്ടങ്ങളില്‍ നിന്നും കരകയറ്റും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല