1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 1, 2012

എറണാകുളം ലേക്‌ഷോര്‍ ആശുപത്രിയില്‍ നഴ്‌സുമാരുടെ സമരം ശക്‌തിപ്രാപിക്കുന്നു. ഇന്നു മുതല്‍ ഹെഡ്‌നഴ്‌സുമാരും സമരത്തിനിറങ്ങിയിട്ടുണ്ട്‌. ആശുപത്രിയിലെ 770 നഴ്‌സുമാരാണ്‌ നേരത്തെ സമരം നടത്തിവന്നത്‌.. അതിനിടെ, കോഴിക്കോട്‌ നാഷണല്‍ ഹോസ്‌പിറ്റലിലും നഴ്‌സുമാര്‍ സമരം പ്രഖ്യാപിച്ചിട്ടുണ്ട്‌ .കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നേഴ്‌സുമാര്‍ നടത്തുന്ന അനിശ്ചിതകാലസമരം അഞ്ചാം ദിവസത്തിലേക്കും കടന്നിട്ടുണ്ട്.

സംസ്ഥാനത്തെ വിവിധ സ്വകാര്യ ആശുപത്രികളില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നഴ്സുമാര്‍ നടത്തുന്ന സമരത്തെകുറിച്ച് പരാതി ലഭിച്ചാല്‍ ഇടപെടുമെന്ന് വനിതാ കമ്മീഷന്‍ അംഗം ടി.ദേവി പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന മെഗാ അദാലത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. ഇപ്പോള്‍ നഴ്സുമാര്‍ നടത്തുന്ന സമരം ന്യായമാണെന്നും അതിനാല്‍ തന്നെ സമരം വിജയിക്കുമെന്നും ടി. ദേവി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.