1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 22, 2011

ഏറെ ഒച്ചപ്പാടുണ്ടാക്കിയ ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തിന്റെ പ്രേതം തന്നെ വിടാതെ പിന്തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ആന്‍ഡ് കോള്‍സണ്‍ രാജിവച്ചു.

കോള്‍സണ്‍ ന്യൂസ് ഒഫ് ദി വേള്‍ഡ് പത്രത്തിന്റെ എഡിറ്ററായിരുന്ന സമയത്താണ് 2007 കാലത്ത് പത്രത്തിന്റെ റോയല്‍ എഡിറ്ററായിരുന്ന കൈ്‌ളവ് ഗുഡ്മാന്‍ കൊട്ടാരം ഫോണ്‍ ചോര്‍ത്തിയ കുറ്റത്തിന് ജയില്‍ ശിക്ഷയ്ക്കു വിധേയനാക്കപ്പെട്ടത്. ഇതേ കുറ്റത്തിന് ഒരു പ്രൈവറ്റ് ഡിറ്റക്ടീവ് ഏജന്റും ശിക്ഷിക്കപ്പെട്ടിരുന്നു.

തനിക്ക് നേരിട്ട് അറിവില്ലാത്ത കാര്യമായിരുന്നിട്ടും സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്വമേറ്റ് അന്ന് കോള്‍സണ്‍ രാജിവച്ചിരുന്നു. രാജിവച്ചുടന്‍ അദ്ദേഹം കാമറൂണിന്റെ കമ്മ്യൂണിക്കേഷന്‍സ് വിഭാഗം തലവനായി ചേരുകയും ചെയ്തിരുന്നു.

എന്നാല്‍, അടുത്തിടെ ഫോണ്‍ ചോര്‍ത്തല്‍ സംബന്ധമായ വിവാദം വീണ്ടും തലപൊക്കുകയും കഴിഞ്ഞ നവംബറില്‍ സാക്ഷിയെന്ന നിലയില്‍ കോള്‍സണെ പൊലസീസ് തെളിവെടുപ്പിന് വിളിച്ചുവരുത്തുകയും ചെയ്തിരുന്നു.

പ്രധാനമന്ത്രിയുടെ വക്താവിനു വേറൊരു വക്താവിനെ വയ്‌ക്കേണ്ട സ്ഥിതി വന്നിരിക്കെ ജോലിയില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും രാജിവയ്ക്കുകയാണെന്നുമാണ് കോള്‍സണ്‍ പറഞ്ഞത്.

എന്നാല്‍, ചെയ്യാത്ത കുറ്റത്തിന് കോള്‍സണ്‍ രണ്ടാമതും സ്വയം ശിക്ഷ ഏറ്റുവാങ്ങുകയാണെന്നും തന്റെ ടീമിലെ ഏറ്റവും മികച്ചൊരു അംഗത്തെ നഷ്ടപ്പെടുന്നതില്‍ അതിയായ ദുഃഖമുണ്ടെന്നും കാമറൂണ്‍ പറഞ്ഞു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.