മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ കൗമാരക്കാരന് ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. വെഞ്ഞാറമൂട് നല്ലനാട് മൈലക്കല്‍ തട്ടത്തഴികത്തുവീട്ടില് അസീം (32), ബന്ധു അഞ്ചല്‍ ഏരൂര്‍ സ്വദേശി നൗഫല്‍ (18), അഞ്ചല്‍ സ്വദേശി അല്‍ത്താഫ് (26), അലയമണ്‍ സ്വദേശിയായ കൗമാരക്കാരന് എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ: വെട്ടിക്കവല സ്വദേശിയായ പതിനേഴുകാരിയെ അഞ്ചല്‍ സ്വദേശിയായ കൗമാരക്കാരന് മൊബൈല്‍ ഫോണിലേക്ക് മിസ്ഡ് കോള്‍ അയച്ചാണ് പരിചയപ്പെട്ടത്. പെണ്‍കുട്ടി തിരികെ വിളിക്കുകയും ചെയ്തു. ഇവിടെ തുടങ്ങിയ പരിചയം പിന്നീട് മറ്റുപലരിലേക്കും വ്യാപിച്ചു. നൗഫലാണ് അസീമിന് പെണ്‍കുട്ടിയെ പരിചയപ്പെടുത്തി കൊടുത്തത്.
തിരുവനന്തപുരം കവടിയാര്‍ പോലീസ് സ്റ്റേഷനിലെ പോലീസുകാരനാണെന്നും അഖിലെന്നാണ് പേരെന്നും പറഞ്ഞാണ് അസീം പെണ്‍കുട്ടിയെ വിളിക്കുന്നത്. കവടിയാറില്‍ പോലീസ് സ്റ്റേഷനില്ലെന്ന കാര്യം പെണ്‍കുട്ടിക്കും അറിയില്ലായിരുന്നു. സെക്യൂരിറ്റി ജീവനക്കാരനും പ്ലംബറുമായ ഇയാള്‍ രണ്ട് സ്ത്രീകളെ വിവാഹം കഴിച്ചിട്ടുണ്ട്. കഴിഞ്ഞ 26ന് പെണ്‍കുട്ടിയെ ഇവര്‍ ആയൂരില്‍ എത്തിച്ച് തിരുവനന്തപുരത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെവച്ചാണ് അല്‍ത്താഫിനെ പരിചയപ്പെടുന്നത്.
നെടുമങ്ങാട്ടുള്ള അസീമിന്റെ രണ്ടാംഭാര്യ രജിയുടെ വീട്ടിലാണ് ഇവര്‍ എത്തിയത്. അവിടെവച്ച് അസീം പെണ്‍കുട്ടിയെ പീഡിപ്പിച്ചു. മറ്റുള്ളവര്‍ പീഡിപ്പിച്ചിട്ടില്ലെന്നും പോലീസ് പറയുന്നു. അടുത്ത ദിവസം പഴവങ്ങാടി ഗണപതിക്ഷേത്രത്തിന് മുന്നില്‍വച്ച് അസീം പെണ്‍കുട്ടിയെ താലി ചാര്‍ത്തി. മൂന്നുദിവസം ഇവര്‍ തിരുവനന്തപുരത്ത് തങ്ങി.
പെണ്‍കുട്ടിയെ കാണാതായ ദിവസം തന്നെ രക്ഷാകര്ത്താക്കള് കൊട്ടാരക്കര പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷിക്കുന്ന കാര്യം മനസ്സിലാക്കിയ കൗമാരക്കാര്‍ വിവരം അസീമിനെ അറിയിച്ചു. തുടര്‍ന്ന് വ്യാജ ടെലിഫോണ്‍ നമ്പര്‍ നല്‍കിയശേഷം വീട്ടില്‍ വന്ന് വിളിച്ചുകൊള്ളാമെന്ന് ബോധ്യപ്പെടുത്തി പെണ്‍കുട്ടിയെ കൊട്ടാരക്കരയ്ക്കുള്ള ബസില്‍ കയറ്റിവിട്ടു. കൊട്ടാരക്കരയില്‍ എത്തിയ പെണ്‍കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് പീഡനകഥ പുറത്തുവന്നത്.
നാലുദിവസത്തെ പരിചയമാണ് പെണ്‍കുട്ടിയും യുവാക്കളുമായി ഉണ്ടായിരുന്നത്. ഇതില്‍ മൂന്നുദിവസം കൊണ്ട് മുന്നൂറിലധികം തവണ ഇവര്‍ പരസ്പരം ഫോണ്‍ വിളിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. കൊട്ടാരക്കര സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി.ഡി.വിജയകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. എസ്.ഐ.മാരായ ബെന്നി ലാലു, നാസറുദ്ദീന്‍, എ.എസ്.ഐ.പ്രതാപചന്ദ്രന്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സലാം, ജുമൈല എന്നിവര്‍ സംഘത്തിലുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല