കുടിയേറ്റ നിയമങ്ങള്‍ കടുകട്ടി ആയതിനെ തുടര്‍ന്നു ബ്രിട്ടനില്‍ താമസിക്കുന്നതായി കുടിയേറ്റക്കാര്‍ വ്യാജ വിവാഹങ്ങള്‍ നടത്തുന്നത് പതിവായിട്ടുണ്ട്. ഇത്തരത്തില്‍ ഒന്നിച്ചു നടത്താനിരുന്ന രണ്ടു വ്യാജ വിവാഹങ്ങള്‍ പൊളിഞ്ഞു. വധുവായി തീരുമാനിച്ചിരുന്ന യുവതികള്‍ക്ക് തങ്ങളുടെ വരന്‍മാരെ കൃത്യമായി തിരിച്ചറിയാന്‍ പോലും കഴിയാതിരുന്നതിനെത്തുടര്‍ന്നാണ് വ്യാജവിവാഹം വഴി ബ്രിട്ടനില്‍ സ്ഥിരതാമസമാക്കാനുള്ള പദ്ധതി പൊളിഞ്ഞത്. ഇന്ത്യക്കാരായ മന്‍പ്രീത് സിംഗ്, ജസ്ബീര്‍ സിംഗ് എന്നിവരായിരുന്നു വരന്‍മാര്‍. വധുക്കള്‍ രണ്ടു പേരും ലിത്വാനിയക്കാരും. ഇതു കണ്ടപ്പോള്‍ തന്നെ രജിസ്ട്രാര്‍ക്കു സംശയം തോന്നിയിരുന്നു.
ഭാഷ മനസിലാകാത്തതിനാല്‍ വധൂവരന്‍മാര്‍ക്കു പരസ്പരം സംസാരിക്കാന്‍ കഴിയുന്നില്ലെന്നതും രജിസ്ട്രാര്‍ ശ്രദ്ധിച്ചു. ഇതെത്തുടര്‍ന്ന് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും അവരെത്തി വിവാഹ പാര്‍ട്ടിയെ അപ്പാടെ അറസ്റ് ചെയ്യുകയുമായിരുന്നു. ഇതു സംഘടിപ്പിച്ച ആളും പിടിയിലായിട്ടുണ്ട്. ജസ്പാല്‍ സഹോട്ട (51) എന്ന ഇന്ത്യക്കാരനാണ് ഇതിനു ഒത്താശ ചെയ്തത്. ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ വന്ന ശേഷം ‘വധു’ക്കളോട് വരനെ ചൂണ്ടിക്കാണിക്കാന്‍ പറഞ്ഞു. എന്നാല്‍, രണ്ടു പേര്‍ക്കും കൃത്യമായി പറയാന്‍ സാധിച്ചില്ല.
ഇതോടെ തട്ടിപ്പാണെന്ന് പൂര്‍ണമായി വ്യക്തമാകുകയായിരുന്നു. ലിത്വാനിയക്കാരികരികളാ ഒസ്കാന അലക്സാന്‍ഡ്രാവിസ്യൂട്ട്, സാന്‍ഡ്ര ബെലെക്കെയ്റ്റ് എന്നിവരാണ് വ്യാജവിവാഹത്തില്‍ വധുക്കളാകാന്‍ എത്തിയത്. യൂറോപ്യന്‍ പൌരത്വമുള്ള സ്ത്രീകളെ വിവാഹം കഴിച്ചതായി രേഖയുണ്ടാക്കി യുകെയില്‍ സ്ഥിര താമസത്തിന് അനുമതി വാങ്ങുകയായിരുന്നു ഇന്ത്യന്‍ യുവാക്കളുടെ ശ്രമം.
അറസ്റ്റിലായ മന്‍പ്രീത് സിംഗ്, ജസ്ബീര്‍ സിംഗ് എന്നിവരെ കോടതിയില്‍ ഹാജരാക്കുകയും അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കിയ തെളിവിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക് യഥാക്രമം 12, 11 മാസം തടവിനും ശിക്ഷിച്ചു തടവിനു ശേഷം ഇരുവരെയും ഇന്ത്യയിലേയ്ക്ക് കയറ്റിവിടും. എന്നാല്‍ ലിത്വാനിയന്‍ യുവതികള്‍ക്ക് 304 ദിവസത്തെ തടവു ശിക്ഷയാണ് ലഭിച്ചത്. ഇടനിലക്കാരനായി നിന്ന ജസ്പാല്‍ സഹോട്ടയ്ക്ക് രണ്ടുവര്‍ഷത്തെ തടവും കോടതി വിധിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല