1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 2, 2012

റോജയിലൂടെയും ബോംബെയിലൂടെയും തൊണ്ണൂറുകളില്‍ പ്രണയമഴ പെയ്യിച്ച അരവിന്ദ്‌് സ്വാമി വീണ്ടും വരുന്നു. രണ്ടാം വരവില്‍ കാമുകനായല്ല അച്‌ഛനായാണ്‌ അരവിന്ദിന്റെ രണ്ടാംവരവ്‌. മണിരത്നത്തിന്റെ പുതിയ ചിത്രമായ ‘പൂക്കടൈ’യിലൂടെയാണ്‌ അരവിന്ദ്‌ വീണ്ടുമെത്തുന്നത്‌.

നേരത്തെ വിശാലിന്റെ ‘സമാരനി’ലേക്ക്‌ അരവിന്ദിനെ വിളിച്ചിരുന്നെങ്കിലും ഇനി സിനിമയിലേക്കില്ലെന്നു പറഞ്ഞ്‌ ഒഴിവാകുകയായിരുന്നു. എന്നാല്‍, തന്റെ സിനിമാരംഗത്തെ ഗോഡ്‌ ഫാദറായ മണിരത്നം അഭിനയിക്കാന്‍ ക്ഷണിച്ചപ്പോള്‍ അരവിന്ദ്‌ സ്വാമിക്ക്‌ ഒഴിഞ്ഞുമാറാന്‍ പറ്റാതെ വന്നു. മണി രത്നത്തിന്റെ ‘ദളപതി’യായിരുന്നു അരവിന്ദ്‌ സ്വാമിയുടെ ആദ്യ ചിത്രം. തമിഴിനൊപ്പം ഹിന്ദിയിലും പുറത്തിറക്കിയ മണിരത്നം ചിത്രങ്ങളായ റോജയും ബോംബെയും അരവിന്ദിനെ ഇന്ത്യയൊട്ടാകെ പ്രശസ്‌തനാക്കി. മലയാള ചിത്രങ്ങളായ ‘ഡാഡി’യിലും ‘ദേവരാഗ’ത്തിലും അരവിന്ദ്‌ സ്വാമി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

‘പൂക്കടൈ’ യില്‍ നായികയായ സാമന്തയുടേയോ, നായകന്‍ കാര്‍ത്തിക്കിന്റെയോ അച്‌ഛനായിട്ടായിരിക്കും അരവിന്ദ്‌ സ്വാമി അഭിനയിക്കുക എന്നറിയുന്നു. അര്‍ജ്‌ജുന്‍ സാര്‍ജ്‌ജ, ലക്ഷ്‌മി മഞ്‌ജു എന്നിവരാണ്‌ പൂക്കടൈയിലെ പ്രമുഖ താരങ്ങള്‍. എ.ആര്‍. റഹ്‌മാന്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്‌ രവി.കെ.ചന്ദ്രനാണ്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.