രാജ്യത്തിന്റെ അതിര്‍ത്തി നിയന്ത്രിക്കുന്ന പത്തോളം ജീവനക്കാര്‍ അനധികൃത കുടിയേറ്റക്കാരെ രാജ്യത്തില്‍ പ്രവേശിപ്പിച്ചതിന് പിടിയിലായി. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഏകദേശം അറുപതോളം ജീവനക്കാര്‍ ഇതേ കുറ്റകൃത്യങ്ങളുടെ പേരില്‍ പിടിയിലായിട്ടുണ്ട്. 2008 മുതല്‍ പത്തോളം ജീവനക്കാര്‍ അനധികൃത കുടിയേറ്റക്കാരെ സംരക്ഷിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതോടെ അനധികൃതമായി വിദേശികളെ രാജ്യത്തിന്റെ ഭാഗമാക്കുന്നതില്‍ 39 ജീവനക്കാര്‍ക്ക് പങ്കുള്ളതായി തെളിഞ്ഞു.
കൃത്രിമം കാണിക്കുന്നതിന് മൊത്തം പിടികൂടിയ 57 പേരില്‍ ഇരുപത്തിമൂന്നു പേരെ മാത്രമേ ജോലിയില്‍ നിന്നും പിരിച്ചു വിട്ടുള്ളൂ. ബ്രിട്ടനെ പോലെയുള്ള ഒരു മികച്ച രാജ്യത്തിന്റെ അതിര്ത്തികാക്കുന്ന മറ്റു ജീവനക്കാര്‍ക്ക് ഇവര്‍ തീര്‍ച്ചയായും നാണക്കേടുണ്ടാക്കും എന്നതില്‍ സംശയമില്ല. പാസ്പോര്‍ട്ട് പരിശോധനയില്‍ ഈ വേനലോടെ അയവു വരുത്തിയതും ബ്രിട്ടനെ ഒരളവു വരെ ബാധിച്ചിട്ടുണ്ട്.
മൈഗ്രേഷന്‍വാച്ചിന്റെ ചെയര്‍മാനായ ആന്‍ഡ്രൂ ഗ്രീന്‍ പറയുന്നത് ഇത് തികച്ചും ഗൗരവമുള്ള ഒരു വിഷയമാണ് എന്നാണ്. നമ്മുടെ അതിര്‍ത്തി സംരക്ഷിക്കുന്നവരെ നമ്മള്‍ വിശ്വസിക്കാതെ വേറെ വഴിയില്ല.ജീവനക്കാര്‍ക്ക് മേല്‍ ഒരു കണ്ണ് വയ്ക്കെണ്ടതിന്റെ ആവശ്യകത ഇത് മനസിലാക്കി തരുന്നു. കൃത്രിമം കാണിക്കുന്നവര്‍ക്കു ശിക്ഷ വര്‍ദ്ധിപ്പിക്കും. യുകെ ബോര്‍ഡര്‍ ഏജന്സിക്ക് ബ്രിട്ടനില്‍ 23,000 ജീവനക്കാരെങ്കിലുമുണ്ട്. ഇവരാണ് അനധികൃത കുടിയേറ്റക്കാരെ തടയുന്നതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്.
ഇതില്‍ പത്ത് ജീവനക്കാരെ കൃത്രിമം കാട്ടിയതിന് പിടികൂടിയപ്പോള്‍ 39 പേര്‍ തങ്ങളുടെ ഔദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്തതായി കണ്ടെത്തി. എട്ടു പേര്‍ അനധികൃത കുടിയേറ്റം ആസൂത്രണം നടത്തിയതായി തെളിഞ്ഞു. പിടിക്കപ്പെട്ടതില്‍ പകുതിയോളം ലണ്ടനിലാണ് നടന്നത്. കണ്ടെത്തിയവരില്‍ 23 പേരെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു. 19 പേര്‍ക്ക് അവസാനതാക്കീത് നല്‍കി. ആറു പേര്‍ക്ക് ശിക്ഷയൊന്നും ലഭിച്ചില്ല. എല്ലാ ജീവനക്കാരും ജോലിയോടും രാജ്യത്തോടും സത്യസന്ധത പുലര്‍ത്തേണ്ടതുണ്ട് എന്ന് ഒരു സര്‍ക്കാര്‍ വക്താവ് ഇതിനെ പറ്റി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല