1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 2, 2012

ജോവാന വാട്സന്‍ ആണ് ഈ അമ്മ. ഗെന്സേയിലെ നാല് ബെഡ്‌റൂം ഉള്ള വീട്ടില്‍ പതിനൊന്ന് കുട്ടികളുമായി ഒറ്റയ്ക്ക് താമസിക്കുന്ന ഇവരാണ് ബ്രിട്ടനിലെ ഏറ്റവും പ്രസിദ്ധയായ അമ്മ. ജോവാനാ വാട്സന്‍ (40) നു പതിനാലു മക്കള്‍ ആണ് ഉള്ളത്. മൂന്നു വയസു മുതല്‍ ഇരുപത്തിരണ്ടു വയസുവരെയുള്ള മക്കള്‍ ഇവര്‍ക്കുണ്ട്. 2010 ഇവര്‍ വിവാഹ മോചിതയായിരുന്നു. ഇത് വരേയ്ക്കും ജോവാനയുടെയും ഭര്‍ത്താവിന്റെയും കഠിനാധ്വാനത്താലായിരുന്നു ഈ കുട്ടികളെ വളര്‍ത്തിക്കൊണ്ട് വന്നത്.

പ്രശ്നങ്ങള്‍ ആരംഭിച്ചത് നാല് വര്‍ഷങ്ങള്‍ക്കു മുന്‍പ് സംഭവിച്ച ഒരു ആക്സിഡന്ടിലൂടെയാണ്. ഭര്‍ത്താവ് ജോണ് 46 ഒരു ലോറി ഡ്രൈവര്‍ ആയിരുന്നു. മാധ്യമങ്ങള്‍ പിന്നീട് ജോവാനയെ ഒരു ചിത്രവധം നടത്തിയിരുന്നു. ഈ സാമ്പത്തിക സ്ഥിതിയില്‍ ഇവരെ വളര്‍ത്തുന്നതിനു ജോവാന കഷ്ട്ടപെടുകയാണ്. ഭര്‍ത്താവിന്റെ ചികിത്സക്കായി ഇവര്‍ വളരെ ബുദ്ധിമുട്ടിയിരുന്നു.

ചികില്‍സയില്‍ ആയിരുന്ന സമയത്ത് സര്‍ക്കാര്‍ ബെനഫിറ്റില്‍ ആയിരുന്നു ഈ കുടുംബത്തിന്‍റെ ജീവിതം.അസുഖം മാറിയ ജോണ്‍ ജോലിക്ക് പോയ സമയത്തും ബെനഫിറ്റ് വാങ്ങുന്നത് തുടര്‍ന്നു.ഈ കള്ളത്തരം പിടിക്കപ്പെട്ടപ്പോള്‍ ജോണ്‍ ജയിലിലുമായി.ഇക്കാലത്ത് ദമ്പതികള്‍ തമ്മില്‍ ഉണ്ടായ വാഗ്വാദങ്ങളെ തുടര്‍ന്നാണ് ഇരുവരും വിവാഹ മോചനം നടത്താന്‍ തീരുമാനിച്ചത്.അന്നുമുതല്‍ ഈ വലിയ കുടുംബത്തിന്‍റെ ഭാരം മുഴുവന്‍ ജോവാനയുടെ ചുമലിലാണ്.
ബെനഫിറ്റ്‌ ഇനത്തില്‍ ആഴ്ചയില്‍ ലഭിക്കുന്നത് 565 പൌണ്ട് ആണ്.പതിനാലു മക്കളില്‍ മുതിര്‍ന്ന മൂന്നുപേര്‍ ജോവാനയുടെ കൂടെയല്ല താമസിക്കുന്നതെന്നതിന്നാല്‍ അല്‍പം ചിലവ് കുറയുമെങ്കിലും ഒന്നും ഒന്നിനും തികയുന്നില്ല എന്നാണ് അവരുടെ പരാതി.

ജോവാനക്ക് ഭര്‍ത്താവിനെക്കുറിച്ച് നല്ലത് മാത്രമേ ഇപ്പോഴും പറയാനുള്ളൂ. കുട്ടികളെ വളര്‍ത്തിക്കൊണ്ടു വരുവാന്‍ അദ്ദേഹം അവധി ദിവസങ്ങള്‍ കൂടി ജോലി ചെയ്തു. മൊബൈല്‍ ഫോണ്‍ പോലും വേണ്ടെന്നു വച്ചു. മാധ്യമങ്ങളുടെ കുപ്രചാരണമാണ് തങ്ങളെ ഈ സ്ഥിതിയില്‍ എതിച്ചതെന്നാണ് അവരുടെ പക്ഷം.എന്നാല്‍ ജോണ്‍ അസുഖമായി കിടന്ന കാലത്തും ജോവാനയ്ക്ക് കുട്ടി ജനിച്ചു എന്നതാണ് രസകരമായ മറ്റൊരു കാര്യം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.