യുകെയില്‍ പെട്രോളിന് തീവില. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡിസംബര്‍ പകുതിക്ക് ശേഷം പെട്രോള്‍ വില ലിറ്ററിന് 128.27p ആയാണ് ഉയര്‍ന്നിരിക്കുന്നത്. ഡിസംബര്‍ ആദ്യവാരം ഇത് ലിറ്ററിന് 122.14p ആയിരുന്നു.
ഡീസല്‍ വിലയിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഡീസല്‍ വില 126.19pല്‍ നിന്ന് 132.75p ആയാണ് ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെയിലെ ഉയര്‍ന്ന വിലയാണ് ഡീസലിനും രേഖപ്പെടുത്തിയിരിക്കുന്നത്.
ഹോസെയില്‍ വിലയില്‍ അഞ്ച് ശതമാനം വര്‍ധനവാണ് ഉണ്ടായത്. ഇന്ധന വില ഉയര്‍ന്നതോടെ പെട്രോള്‍ വില്‍പനയില്‍ 3.4 ശതമാനത്തിന്റെ കുറവുണ്ടായി. ഏറ്റവും കുറഞ്ഞ വിലയില്‍ പെട്രോള്‍ ലഭിക്കുന്നത് യോര്‍ക് ഷെയറിലും ഹംബര്‍ ഷെയറിലുമാണ്. ഏറ്റവും വിലക്കൂടുതല്‍ വര്‍ക്കന്‍ അയര്‍ലന്‍ഡിലും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല