1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 2, 2012

റെജി നന്തികാട്ട്

എന്‍ഫീല്‍ഡ് മലയാളി അസോസിയേഷന്‍ (എന്‍മ) സംഘടിപ്പിച്ച വിഖ്യാത ഗായകന്‍ ജോളി ഏബ്രഹാമിനോടൊപ്പമുള്ള സന്ധ്യ എന്ന പരിപാടി അവതരണ മികവില്‍ മുന്നിട്ടുനിന്നു. കഴിഞ്ഞ ജനുവരി 27ന് പാമേഴ്സ് ഗ്രീന്‍ ബാപ്റ്റിസ്റ് ചര്‍ച്ചില്‍ വൈകുന്നേരം 6.30ന് ആരംഭിച്ച ചടങ്ങില്‍ റെജി നന്തികാട്ട് ജോളി ഏബ്രഹാമിനെ പരിചയപ്പെടുത്തി സ്വാഗതം ചെയ്തു. പിന്നീട് ജോളി ഏബ്രഹാം തന്റെ സിനിമ ഗായകനായുള്ള ജീവിതം പറഞ്ഞത് സദസ് അദ്ഭുതത്തോടെ കേട്ടിരുന്നു.

1975 മുതല്‍ 1997 വരെ മലയാള-തമിഴ് സിനിമാ സംഗീതരംഗത്തു മുന്‍നിരയിലുണ്ടായിരുന്ന ജോളി ഏബ്രഹാം ഇന്ന് ക്രൈസ്തവ ഗായകനായി വിവിധ രാജ്യങ്ങളില്‍ തന്റെ സംഗീതയാത്ര നടത്തുന്നു. ജോളി ഏബ്രഹാം ആലപിച്ച ഗാനങ്ങള്‍ കേട്ട് സദസ് സംഗീതത്തിന്റെ മാസ്മരികതയില്‍ ലയിച്ചിരുന്നു. പിന്നീട് എന്‍മയുടെ അംഗമായ സിജു തോമസ് വെട്ടിത്തിട്ടയും സുഹൃത്തായ ഷാജി അഗസ്റിനും ചേര്‍ന്നു നിര്‍മിച്ച ‘അധിപന്‍’ എന്ന സംഗീതാല്‍ബത്തിന്റെ സി.ഡിയുടെ പ്രകാശനം ജോളി ഏബ്രഹാം സി.ഡിയുടെ കോപ്പി പാസ്റ്റര്‍ കുമാറിന് നല്‍കി നിര്‍വഹിച്ചു. എന്‍മയുടെ ഉപഹാരം ജോര്‍ജ് പാറ്റിയാന്‍ നല്‍കി. ജിജോ ജോസഫിന്റെ കൃതജ്ഞതയ്ക്കുശേഷം വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.