1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 3, 2012

ഇസ്രായേല്‍ -പലസ്തീന്‍ സമാധാന ചര്‍ച്ചകള്‍ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുമായി മേഖലയില്‍ എത്തിയ ഐക്യരാഷ്ട്ര സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്റെ വാഹന വ്യൂഹത്തിന് നേരെ ഗാസയില്‍ പലസ്തീനികളുടെ രോഷപ്രകടനം. ഇസ്രായേല്‍ ജയിലുകളില്‍ കഴിയുന്ന പലസ്തീനികളെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് ഏതാനും പേര്‍ അദ്ദേഹത്തിന്റെ വാഹന വ്യൂഹത്തിന് നേരേ ചെരിപ്പുകളും കല്ലുകളും എറിയുകയായിരുന്നു.

ബാനിന്റെ വാഹനവ്യൂഹം ഇസ്രേലി മേഖലയില്‍നിന്നും ഇറേസ് ക്രോസിംഗ് കടന്ന് ഗാസയിലെത്തിയ ഉടനേയാണ് സംഭവം. ബാന്‍ ഇസ്രയേലിനോടു ചായ്വുള്ളയാളാണെന്ന് ആരോപിച്ച് നൂറോളം പേര്‍ വാഹനവ്യൂഹം തടഞ്ഞു. തുടര്‍ന്ന് കല്ലുകളും ഷൂസുകളും മറ്റും വലിച്ചെറിയുകയായിരുന്നു. നിരവധി സ്ത്രീകളും സംഘത്തിലുണ്ടായിരുന്നു.

ഇസ്രേലി ജയിലുകളിലുള്ള പലസ്തീന്‍ തടവുകാരുടെ ബന്ധുക്കളായിരുന്നു സംഘാംഗങ്ങളില്‍ ഭൂരിഭാഗവും. ഗാസയില്‍ ഭരണം നടത്തുന്ന ഹമാസിന്റെ സുരക്ഷാഭടന്മാര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി വാഹനവ്യൂഹം കടത്തിവിട്ടു. ഇസ്രേലി ജയിലുകളില്‍ അയ്യായിരത്തോളം പലസ്തീന്‍ തടവുകാരുണ്െടന്നാണ് കണക്ക്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.