1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 4, 2012

വാഷിംഗ്ടണ്‍ സംസ്ഥാനം സ്വവര്‍ഗ വിവാഹത്തിന് നിയമ പരിരക്ഷ നല്‍കുന്ന ബില്‍ അംഗീകരിച്ചു. ഫെബ്രുവരി ഒന്നിന് (ബുധന്‍) നടന്ന ചര്‍ച്ചകള്‍ക്കും വോട്ടെടുപ്പിനും ശേഷം വൈകിയാണ് വാഷിംഗ്ടണ്‍ നിയമനിര്‍മാണ സഭ നിയമം പാസാക്കിയത്. 28 അംഗങ്ങള്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 21 അംഗങ്ങള്‍ എതിര്‍ത്ത് വോട്ടു ചെയ്തു. ഡമോക്രാറ്റ് പാര്‍ട്ടി അംഗങ്ങള്‍ ഒരുമിച്ച് ബില്ലിനെ അനുകൂലിച്ചുവെങ്കിലും മൂന്നു പേര്‍ ഇതിനെതിരെ വോട്ടുകള്‍ രേഖപ്പെടുത്തി. ഇതുപോലെ റിപ്പബ്ളിക്കന്‍ പാര്‍ട്ടി ഈ ബില്ലിനെ എതിര്‍ത്തപ്പോള്‍ നാല് അംഗങ്ങള്‍ ബില്ലിന് അനുകൂലമായി വോട്ടു ചെയ്തു.

സെയിം സെക്സ് മാര്യേജ് അംഗീകരിക്കുന്ന ഏഴാമത്തെ സംസ്ഥാനം എന്ന പദവി ഇതോടെ വാഷിംഗ്ടണ്‍ നേടിയെടുത്തു. ന്യൂയോര്‍ക്ക്, കണക്ടികട്ട്, ഐഓവ, മാസച്ചുസൈറ്റ്സ്, ന്യൂഹാപ്ഷെയര്‍, വെര്‍മോണ്ട്, ഡിസ്ട്രിക്ട് ഓഫ് കൊളംബിയ എന്നിവയാണ് മറ്റു സംസ്ഥാനങ്ങള്‍. വാഷിംഗ്ടണ്‍ ഗവര്‍ണര്‍ ബില്ല് നിയമമാക്കുന്ന ഉത്തരവില്‍ ഉടന്‍ ഒപ്പുവയ്ക്കുമെന്ന് അറിയിച്ചു.

ബില്ല് പാസാക്കുന്നതിനെതിരെ വന്‍ പ്രതിഷേധവും നടന്നു. അമേരിക്കയുടെ മറ്റു സംസ്ഥാനങ്ങളിലേയ്ക്കും ഈ നിയമത്തിന്റെ സ്വാധീനം പടര്‍ന്നു പിടിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബില്ല് പാസാക്കിയതില്‍ ക്രിസ്ത്യാനികള്‍ ലജ്ജിച്ചു തല താഴ്ത്തുന്നു. ഇത്തരം നിയമം പാസാക്കിയതില്‍ തികച്ചു ദുഃഖിതനാണെന്ന് സെനറ്റിന്റെ തീരുമാനം കാത്ത് പുറത്തുനിന്നിരുന്ന ജെയ്ന്‍ ഡെസ്റര്‍ലാന്റ് പറഞ്ഞു.

കാലങ്ങളായി തുടര്‍ന്നുവന്നിരുന്ന വിവാഹത്തിന്റെ നിര്‍വചനത്തെ നിയമം മാറ്റിമറിക്കുന്നു. സെനറ്റര്‍ ഡാന്‍ സ്വെക്കര്‍, ആര്‍ റോച്ചസ്റര്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു. ന്യൂജേഴ്സി, മേരിലാന്‍ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നവംബറില്‍ സ്വവര്‍ഗ വിവാഹത്തെക്കുറിച്ചുള്ള അഭിപ്രായ വോട്ടെടുപ്പിനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

ക്രൈസ്തവ രാജ്യമായി അറിയപ്പെടുന്ന അമേരിക്കയില്‍ നടക്കുന്ന അക്രൈസ്തവ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ ജനങ്ങള്‍ മുന്നോട്ടുവരേണ്ടിയിരിക്കുന്നു. പ്രകൃതിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരില്‍ മാനസിക, ആരോഗ്യ പ്രയാസങ്ങള്‍ അനുഭവപ്പെടുന്നതായാണ് ആരോഗ്യ സര്‍വേകള്‍ ചൂണ്ടിക്കാണിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.