1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 4, 2012

ഈജിപ്റ്റില്‍ 74 പേരുടെ മരണത്തിനിടയാക്കിയ ഫുട്ബോള്‍ കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ സൈനിക ഭരണത്തിനെതിരായ പ്രക്ഷോഭം ശക്തമാവുന്നു. പട്ടാള ഭരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയവരും സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ മൂന്നു മരണം. നിരവധി പേര്‍ക്കു പരുക്ക്.

കെയ്റൊയില്‍ പ്രക്ഷോഭകര്‍ തടിച്ചുകൂടിയതോടെ സൈന്യം പ്രധാന പാതകള്‍ അടച്ചു. വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കു ശേഷം പ്രക്ഷോഭം ശക്തിപ്പെടുമെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. തലസ്ഥാനത്തിനു പുറമേ മറ്റു നഗരങ്ങളിലും പ്രക്ഷോഭകരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. സൂയസില്‍ വെടിവയ്പില്‍ രണ്ടു പേര്‍ മരിച്ചു.

പോര്‍ട്ട് സെയ്ദിലുണ്ടായ ഫുട്ബോള്‍ കലാപത്തിന് ഉത്തരവാദി പൊലീസാണെന്നാണ് പ്രക്ഷോഭകര്‍ പറയുന്നത്. ജനകീയ പ്രക്ഷോഭത്തില്‍ സജീവമായി പങ്കെടുത്തതിനു പ്രതികാരമായി അല്‍ അഹ്ലി ടീമിന്‍റെ ആരാധകര്‍ക്കു നേരേ പൊലീസ് ഒത്താശയോടെയാണ് അക്രമമുണ്ടായതെന്ന് ആരോപണം. അല്‍ അഹ്ലിയുടെയും അല്‍ മസ്രിയുടെയും ആരാധകരാണ് ഫുട്ബോള്‍ മത്സരത്തിനു ശേഷം അക്രമം നടത്തിയത്. അല്‍ അഹ്ലി ആരാധകരാണ് കലാപത്തില്‍ കൊല്ലപ്പെട്ടവരില്‍ അധികവും. അല്‍ മസ്രിയുടെ ആളുകള്‍ക്ക് ആയുധം സ്റ്റേഡിയത്തിനകത്ത് കൊണ്ടുവരാന്‍ പൊലീസ് കൂട്ടുനിന്നെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.