തന്നെ തളളിപ്പറഞ്ഞ ഷാരൂഖ് ഖാനെ വിദ്യാ ബാലനും തളളിപ്പറഞ്ഞു. ഡേര്‍ട്ടി പിക്ചര്‍ എന്ന ചിത്രത്തില്‍ സെക്സിയായി അഭിനയിച്ച ശേഷമാണു ഷാരൂഖിനോടുളള വിദ്യയുടെ ആരാധന പുറത്തു വന്നത്. ഷാരൂഖിനൊപ്പം ചൂടന്‍ രംഗങ്ങളില്‍ അഭിനയിക്കാന്‍ ഒരുക്കമാണെന്നു വിദ്യ പറഞ്ഞിരുന്നു. വിദ്യയ്ക്കൊപ്പം അഭിനയിക്കാന്‍ തനിക്കാണ് ഏറെ ആഗ്രഹമെന്നും വിദ്യാ ബാലനെ വിവാഹം കഴിച്ചു വിദ്യാ ബാലന്‍ ഖാന്‍ ആക്കാന്‍ പോലും താനൊരുക്കമാണെന്നുമാണ് ഇതിനു മറുപടിയെന്ന തരത്തില്‍ ഷാരൂഖ് പറഞ്ഞത്.
എന്നാല്‍ ഇപ്പോള്‍ ഷാരൂഖ് ഖാനെയും വിദ്യാ ബാലനെയും നായികാനായകന്മാരാക്കി ഒരു വമ്പന്‍ ചിത്രം ചെയ്യാനെത്തിയവരോടു വിദ്യയെ മാറ്റി പകരം പ്രിയങ്കാ ചോപ്രയെ നായികയാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണത്രേ. ഷാരൂഖിനെ ഏറെ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന വിദ്യ ഇതറിഞ്ഞ് ആകെ തകര്‍ന്നു പോയെന്നാണു മുംബൈയില്‍ നിന്നുളള റിപ്പോര്‍ട്ടുകള്‍.
മന:സാന്നിധ്യം വീണ്ടെടടുത്ത വിദ്യയും പിന്നീടു ചുവടു മാറ്റി. നടന്‍ സല്‍മാന്‍ ഖാനാണ് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ താരമെന്ന് ഒരഭിമുഖത്തില്‍ വിദ്യ അഭിപ്രായപ്പെട്ടു. തന്റെ അച്ഛനും സല്‍മാന്‍ ഖാന്റെ ആരാധകനായിരുന്നു. ഇന്ത്യന്‍ സിനിമയിലെ ഏതൊരു നായികയുടേയും സ്വപ്നമാണു സല്‍മാന്റെ നായികാപദവി. താനും അതാണ് ആഗ്രഹിക്കുന്നത്. വിദ്യ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല