1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 4, 2012

ബിനോ ടോം

മലയാളി ആര്‍ട്സ്‌ ക്ലബ്‌ കൊവന്‍ട്രി (എം.എ.സി.സി) യുടെ മെഗാ സ്റ്റേജ് ഷോ ഏപ്രില്‍ 28 നു കവന്‍ട്രിയില്‍ നടക്കും. കലയേയും സംസ്കാരത്തേയും താലോലിക്കുന്ന കവന്‍ട്രിയിലെ ഒരുപറ്റം കലാകാരന്മാരുടെ സംഘടനയായ മാക്കിന്റെ കവന്‍ട്രിയില്‍ ഉള്ള കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും ഒപ്പം യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖരായ കലാകാരന്മാരുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ഉണ്ടായിരിക്കും.

മാക്കിലെ കലാകാരന്മാര്‍ തന്നെ നിര്‍മ്മിച്ച യുകെയിലെ സമകാലിക സംഭവങ്ങളെ കോര്‍ത്തിണക്കി കൊണ്ടുള്ള നാടകത്തിന് പുറമേ കോമഡി സ്കിറ്റ്, കഥകളി, ഡാന്‍സ്‌, മൈം, തിരുവാതിര, ഒപ്പന, ഗാനമേള എന്നിങ്ങനെ കേരളത്തിന്റെ തനതായ കലാരൂപങ്ങള്‍ അരങ്ങേറും. കവന്‍ട്രിയിലെ കാര്‍ഡിനല്‍ വൈസ്മാന്‍ (porters Green Road, CV2 2AJ) വൈകീട്ട് മൂന്നു മണിക്ക് തുടങ്ങുന്ന ഷോ രാത്രി എട്ടിന് മുന്‍പ്‌ സമാപിക്കും.

യുകെയിലെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള കലാകാരന്മാരെയും കലാ സ്നേഹികളെയും ഹാര്‍ദവമായി ഭാരവാഹികള്‍ സ്വാഗതം ചെയ്തു. സേവന തല്പരരായ കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും പരിപാടികളില്‍ പങ്കെടുക്കാന്‍ താല്പര്യം ഉണ്ടെങ്കില്‍ മാക്കുമായി ബന്ധപ്പെടുക. ഏവരുടെയും സഹായ സഹകരങ്ങളും സ്പോണ്സര്‍മാരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: malayaleeartsclubcoventry@gmail.com
ബിജു യോഹന്നാന്‍: 07888802502
ബിനോയ്‌ തോമസ്‌: 0751528658

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.