യൂറോപ്പിലെ അതിശൈത്യത്തില്‍ മരിച്ചവരുടെ എണ്ണം 250 ആയി. താപനില മൈനസ് 38.1 ഡിഗ്രി സെല്‍ഷ്യസിലെത്തിയ ഉക്രൈനിലാണ് കൂടുതല്‍ പേര്‍ മരിച്ചത്-122. മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഏതാനും വിമാനത്താവളങ്ങള്‍ അടച്ചു. വിമാനങ്ങളും ട്രെയ്നുകളും വൈകിയാണ് സര്‍വീസ് നടത്തുന്നത്. റോഡ് ഗതാഗതം പലയിടത്തും താറുമാറായി.
ഇറ്റലിയില്‍ കനത്ത മഞ്ഞില്‍ ദിശതെറ്റിയ കപ്പല്‍ മുങ്ങി. 262 പേരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇവരെ രക്ഷപ്പെടുത്തി. മഞ്ഞുകാറ്റടിച്ച് കപ്പല്‍ തകരുകയായിരുന്നെന്ന് കോസ്റ്റ് ഗാര്‍ഡ്. പോളണ്ടില്‍ താപനില മൈനസ് 27ല്‍ എത്തി. 45 മരണമാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കനത്ത മഞ്ഞുവീഴ്ച തുടരുന്ന ബോസ്നിയയില്‍ ഗതാഗതം സ്തംഭനാവസ്ഥയിലാണ്.
യൂറോപ്പിലെമ്പാടും ജനങ്ങള്‍ ദിവസത്തില്‍ ഭൂരിഭാഗം സമയവും വീടുകള്‍ക്കകത്താണ് ചെലവഴിക്കുന്നത്. ഇത് കടുത്ത ഊര്‍ജ പ്രതിസന്ധി സൃഷ്ടിക്കുന്നതായും റിപ്പോര്‍ട്ടുകള്‍. പടിഞ്ഞാറന്‍ യൂറോപ്പിന്‍റെ ഊര്‍ജനില അപകടത്തിലേക്കു നീങ്ങുകയാണെന്ന് ഈ മേഖലയിലെ പ്രമുഖ റഷ്യന്‍ കമ്പനി ഗ്യാസ് പ്രോം പറയുന്നത് .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല