പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജയേന്ദ്ര സംവിധാനം ചെയ്യുന്ന കന്നിച്ചിത്രമായ ‘180’ ലൂടെ സംഗീത സംവിധായകന് ശരത് ഒരിടവേളയ്ക്കു ശേഷം വീണ്ടും തമിഴിലെത്തുന്നു. സംഗീത സംവിധായകന് ശരത് ഒരിടവേളയ്ക്കു ശേഷം വീണ്ടും തമിഴിലെത്തുന്നു. ജയേന്ദ്രയുടെ നിരവധി പരസ്യ ചിത്രങ്ങള്‍ക്ക് ശരത് സംഗീതം നിര്‍വഹിച്ചിട്ടുണ്ട്. സംഗീത സംവിധായകന് ശരത് ഒരിടവേളയ്ക്കു ശേഷം വീണ്ടും തമിഴിലെത്തുന്നു.
‘180’ല്‍ ആറു ഗാനങ്ങളാണ് ശരത് ചിട്ടപ്പെടുത്തിയിരിക്കുന്നത്. തമിഴിലെ പ്രശസ്ത ഗാനരചയിതാവ് വൈരമുത്തുവിന്റെ മകന് മദന്‍ ഗാര്‍ഗിയാണ് ഗാനങ്ങള്‍ എഴുതിയിട്ടുള്ളത്. ചിത്ര, ഉണ്ണിമേനോന്, വിധുപ്രതാപ്, കാര്‍ത്തിക്, ശ്വേത, രമ്യ, ടിപ്പു എന്നിവര്‍ക്കു പുറമേ ശരത്തും ഒരു ഗാനം ആലപിക്കുന്നുണ്ട്. തമിഴിലും തെലുങ്കിലും ഒരേ സമയം നിര്‍മിക്കുന്ന ചിത്രമാണ് ‘180’. സിദ്ധാര്‍ഥ്, പ്രിയ ആനന്ദ്, നിത്യ മേനോന് തുടങ്ങിയവരാണ് പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത്.
രാജീവ് കുമാര്‍ സംവിധാനം ചെയ്ത ‘ക്ഷണക്കത്തി’ലൂടെയാണ് സംഗീത സംവിധായകനായി ശരത് അരങ്ങേറ്റം കുറിച്ചത്. ഇതിലെ ഗാനങ്ങള്‍ വ്യത്യസ്തതയും ഏറെ ശ്രദ്ധയുമാകര്ഷിച്ചതോടെ ശരത്തിനെത്തേടി കൂടുതല്‍ അവസരങ്ങള്‍ വന്നു. പി. ബാലചന്ദ്രന് സംവിധാനം ചെയ്യുന്ന ‘ഇവന് മേഘ രൂപന്‍’, രാജീവ് കുമാറിന്റെ ‘തത്സമയം ഒരു പെണ്‍കുട്ടി’ തുടങ്ങിയവയാണ് ശരത് സംഗീതം നിര്‍വഹിക്കുന്ന പുതിയ ചിത്രങ്ങള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല