ആന്‍ഡമാനിലെ ജാര്‍വ ഗോത്രവര്‍ഗ്ഗ സ്ത്രീകളെ വിനോദ സഞ്ചാരികള്‍ക്കു മുന്പില് നഗ്നരാക്കി നൃത്തം ചെയ്യിപ്പിച്ചതിന്റെ പുതിയ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. രണ്ടു വീഡിയോ ദൃശ്യങ്ങളാണു പുറത്തു വന്നിരിക്കുന്നത്. ഒബ്സര്‍വര്‍ ദിനപത്രമാണ് വീഡിയോകള്‍ പുറത്തുവിട്ടത്.
ഒരു വീഡിയോയില്‍ ഒരു ഇന്ത്യന്‍ പൊലീസ് ഓഫീസറിന്റെ സാന്നിധ്യത്തില്‍ അര്‍ദ്ധ നഗ്നരായ ആദിവാസി സ്ത്രീകള്‍ നൃത്തം ചെയ്യുന്ന രംഗങ്ങളാണ്. അടുത്തതില്‍, സൈനികര്‍ എന്ന് കരുതുന്ന ആളുകളുടെ സാന്നിധ്യത്തില്‍ ഒരു ആദിവാസി പെണ്‍കുട്ടിയുടെ നഗ്നതയാണ് ചിത്രീകരിച്ചിരിക്കുന്നത്.
വീഡിയോകളില്‍ യൂനിഫോമില്‍ നില്ക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ വ്യക്തമായി കാണാം. കൂടാതെ ഹിന്ദിയില്‍ സംസാരിക്കുന്നതും ആദിവാസികളോടു നൃത്തം ചെയ്യാന്‍ ആവശ്യപ്പെടുന്നതും വ്യക്തമായി കേള്‍ക്കാം.
ഭക്ഷണം നല്‍കാമെന്ന് പ്രലോഭിപ്പിച്ച് ജാര്‍വ പെണ്‍കുട്ടികളെ വിനോദസഞ്ചാരികള്‍ക്ക് മുന്നില്‍ നൃത്തം ചെയ്യിക്കുന്നു എന്ന റിപ്പോര്‍ട്ട് കഴിഞ്ഞ മാസമാണ് പുറത്തുവന്നത്. ഇതിനായി സഞ്ചാരികളില്‍ നിന്ന് പൊലീസുകാര്‍ പണം കൈപറ്റുന്ന ദൃശ്യങ്ങളും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഈ ആദിവാസി വര്‍ഗത്തിന്റെ ചിത്രമെടുക്കുന്നതും വിഡിയൊ ചിത്രീകരിക്കുന്നതും നിരോധിച്ചിട്ടുള്ളതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല