1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 6, 2012

ഓണ്‍ലൈന്‍ സിസ്റ്റം തകര്‍ന്നതിനാല്‍ ബ്രിട്ടീഷ്‌ ഗ്യാസ്‌ ഉപഭോക്താക്കള്‍ കുടുങ്ങി. മലയാളികള്‍ അടക്കമുള്ള പതിനായിരക്കണക്കിന് ഉപഭോക്താക്കളാണ് അക്കൌണ്ടില്‍ നിന്നും രണ്ടു തവണ പണം പോയെന്നു മനസിലായി അന്തം വിട്ടത്. വിന്ററിലെ പാചകവാതക ബില്ലിലാണ് ഈ പ്രശ്നം സംഭവിച്ചത്. പരാതിപ്പെട്ടപ്പോള്‍ തികച്ചും നിരുത്തരവാദിത്വപരമായ മറുപടിയായിരുന്നു ബ്രിട്ടീഷ്‌ ഗ്യാസില്‍ നിന്നും ലഭിച്ചത്. ഇത് മൂലം പല ഉപഭോക്താക്കളെയും ഇവര്‍ക്ക് നഷ്ട്ടപ്പെടും എന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

ഇതിനിടയില്‍ സംഭവിച്ച 18 ശതമാനം ഗ്യാസ്‌ വിലവര്‍ദ്ധനയും 16 ശതമാനം വൈദ്യുതി വിലവര്‍ധനയും ഉപഭോക്താക്കളെ കുഴക്കുന്നുണ്ട്. ഇപ്പോള്‍ വരുന്ന ഏകദേശ വാര്‍ഷിക ബില്‍ 1300 പൌണ്ടാണ്. ബ്രിട്ടീഷ്‌ ഗ്യാസിന്റെ പല ഉപഭോക്താക്കളും ഇപ്പോഴത്തെ വ്യവസ്ഥയില്‍ അതൃപ്തരാണ്. ടീച്ചര്‍ ട്രെയിനി ആയ മാര്‍ക്ക്‌ ഒസ്ബെന്‍ (49) പറയുന്നത് രണ്ടു പ്രാവശ്യം 200 പൌണ്ട് വരുന്ന ബില്‍ അടക്കുക മാത്രമല്ല ഓവര്‍ഡ്രാഫ്റ്റ്‌ ചാര്‍ജായി പിന്നെയും നൂറു പൌണ്ട് ചിലവായി എന്നാണു. ഇത് തികച്ചും അന്യായമാണ്. കമ്പനിയുടെ തെറ്റിന് ശിക്ഷ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുകയാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ചൊവ്വാഴ്ച ബില്‍ ഓണ്‍ലൈനിലൂടെ ഇദ്ദേഹം അടച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വീണ്ടും തന്റെ അക്കൌണ്ടില്‍ നിന്നും പണം പോയതായി ഇദ്ദേഹം കണ്ടെത്തി. ഈ പണം തിരിക ലഭിക്കാന്‍ കാത്തിരിക്കണം എന്നുള്ളതാണ് ഏറ്റവും കഷ്ട്ടം. എന്നാല്‍ ബ്രിട്ടിഷ് ഗ്യാസ്‌ അധികൃതര്‍ സംഭവിച്ച വീഴ്ചക്ക് ക്ഷമ ചോദിക്കുകയുണ്ടായി.

തങ്ങളുടെ ഉപഭോക്താക്കളുടെ അധിക തുക മുഴുവനായും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മടക്കി കൊടുക്കുവാന്‍ കഴിയും എന്ന് അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. തങ്ങളുടെ ലാഭത്തില്‍ 23 ശതമാനം കുറച്ച് വില വര്‍ദ്ധനയില്‍ കഷ്ട്ടപെടുന്ന ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുവാനാണ് ഇപ്പോള്‍ ഇവരുടെ നീക്കം. ഇവരുടെ ഉപഭോക്താക്കളുടെ എണ്ണം 16.1 മില്യണില്‍ നിന്ന് 15.9 മില്ല്യനായി കുറഞ്ഞിരുന്നു.

എന്തായാലും ഓണ്‍ലൈന്‍ അക്കൌന്റ്റ്‌ ഉപയോഗിക്കുന്ന ബ്രിട്ടിഷ് ഗാസ് ഉപഭോക്താക്കള്‍ ബാങ്ക് അക്കൌന്റ്റ്‌ പരിശോധിക്കുന്നത് ഉചിതമായിരിക്കും

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.