പാക്കിസ്ഥാനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റില്‍ ഇംഗ്ളണ്ടിന് 324 റണ്‍സ് വിജയലക്ഷ്യം. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ളണ്ട് വിക്കറ്റ് നഷ്ടമില്ലാതെ 36 റണ്‍സെടുത്തിട്ടുണ്ട്. 19 റണ്‍സുമായി നായകന്‍ ആന്‍ഡ്യ്രു സ്ട്രോസും 15 റണ്‍സുമായി അലിസ്റര്‍ കുക്കും ക്രീസില്‍. 10 വിക്കറ്റ് ശേഷിക്ക് ഇംഗ്ളണ്ടിന് ജയത്തിലേക്ക് 288 റണ്‍സു കൂടി വേണം.
സ്കോര്‍: പാക്കിസ്ഥാന്‍ 99, 365, ഇംഗ്ളണ്ട്: 141, 36/0. നേരത്തെ 222/2 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച പാക്കിസ്ഥാന്‍ 365 റണ്‍സിന് പുറത്തായി. അസര്‍ അലിയുടെയും(157) മുന്‍ നായകന്‍ യൂനിസ് ഖാന്റെയും(127) സെഞ്ചുറികളാണ് പാക്കിസ്ഥാനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.
എന്നാല്‍ ഇരുവരും പുറത്തായശേഷം പിന്നീടാര്‍ക്കും പിടിച്ചു നില്‍ക്കാനായില്ല. നായകന്‍ മിസ്ബാ ഉള്‍ ഹഖ് 31 റണ്‍സെടുത്തു. ഇംഗ്ളണ്ടിനായി മോണ്ടി പനേസര്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഗ്രെയിം സ്വാന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല